July 16, 2026

വയനാട്ടിൽ രണ്ട് അപകടങ്ങളിൽ നാല് മരണം

0
1610599279290.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട്ടിൽ രണ്ട് അപകടങ്ങളിൽ നാല് മരണം .

കെ.എസ്.ആര്‍.ടി.സി ബസില്‍ ബൈക്കിടിച്ച് സുഹൃത്തുക്കളായ രണ്ട് ‌​ വിദ്യാർഥികൾ മരിച്ചു.

.കൊളഗപ്പാറയിൽ നിയന്ത്രണം വിട്ട ഗുഡ്സ് മരത്തിലിടിച്ച് രണ്ടു പേർ മരിച്ചു

 ദേശീയപാതയിൽ വൈത്തിരി പഞ്ചായത്ത് ഓഫീസിന്  സമീപം  കെ.എസ്.ആര്‍.ടി.സി ബസില്‍ ബൈക്കിടിച്ച്‌​ ബൈക്ക്​ യാത്രക്കാരായ രണ്ടു​ വിദ്യാര്‍ഥികള്‍ മരിച്ചു. ലക്കിടി ഓറിയന്‍റല്‍ കോളജ്​ ബിരുദ വിദ്യാര്‍ഥികളായ ആലപ്പുഴ അരൂര്‍ സ്വദേശി രോഹിത്​ വിനോദ് (25), പാലാ കുരിയനാട്​ ആനോത്ത്​ വീട്ടില്‍ സെബിന്‍ സാബു (21) എന്നിവരാണ്​ മരിച്ചത്​. ഇന്നലെ രാത്രി 10നാണ്​ അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക്​ കെ.എസ്​.ആര്‍.ടി.സി സൂപ്പര്‍ ഫാസ്​റ്റ്​ ബസില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വൈത്തിരി താലൂക്ക്​ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
  ദേശീയ പാതയിൽ കൊളഗപ്പാറ കവലയ്ക്ക് സമീപം നിയന്ത്രണം വിട്ട ഗുഡ്സ് (എയ്സ് )  മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു.
മീനങ്ങാടി 53 ലെ തോട്ടത്തിൽ അബൂബക്കറിൻ്റെയും നബീസയുടെയും മകൻ  ഷമീർ (30), സഹയാത്രികൻ മുട്ടിൽ പരിയാരം പാറക്കൽ വീട്ടിൽ മുസ്തഫ എന്നിവരാണ്
മരിച്ചത്. 
ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. മീനങ്ങാടി ഭാഗത്തുനിന്നും ബത്തേരിയിലേക്ക് വരുന്നതിനിടെയാണ് അപകടം. 
ഉറങ്ങിപ്പോയതാണ് അപകട കാണമെന്നാണ് പ്രാഥമിക നിഗമനം.
ഷമീറിന്റെ മൃതദേഹം ബത്തേരി സ്വകാര്യ ആശുപത്രിയിലും മുസ്തഫയുടെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലുമാണുള്ളത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *