May 16, 2026

പനമരം സബ്ബ് രജിസ്ട്രാർ ഓഫീസ് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക : പനമരം പൗരസമിതി

0
IMG-20210114-WA0115.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : വർഷങ്ങളായി പനമരം ആസ്ഥാനമായി പ്രവർത്തിക്കുന്ന  സബ് രജിസ്ട്രാർ ഓഫീസ് പനമരത്ത് നിന്നും മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പനമരം പൗരസമിതി ഭാരവാഹികൾ പത്രസമ്മളനത്തിൽ ആവശ്യപ്പെട്ടു.
ഇതേ ആവശ്യമുന്നയിച്ച് സമിതി ടൗണിൽ പ്രതിഷേധ പ്രകടനവും, പോസ്റ്റർ പ്രചാരണവും നടത്തി.
 പനമരത്തിന്റെ രജിസ്‌ട്രാർ ഓഫീസ് പനമരത്ത് തന്നെ സ്ഥാപിച്ചില്ലെങ്കിൽ ശക്തമായ ബഹുജന സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മളനത്തിൽ ചെയർമാൻ എം.ആർ.രാമകൃഷ്ണൻ , കൺവീനർ കെ.ടി.സഹദ്, ട്രഷറർ റസാക്ക്. സി പച്ചിലക്കാട്, വി.ബി.രാജൻ, കാദറുകുട്ടി കാര്യാട്ട് എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ടി. ഖാലിദ്, മൂസ കുളി വയൽ, നസീർ തിരുവാൾ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *