July 16, 2026

എടവകയിൽ സുഭിക്ഷ കേരളം വിളവെടുപ്പ് ഉത്സവം

0
IMG-20210114-WA0171.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുഭിക്ഷ കേരളം പദ്ധതി, കാർഷിക വികസന വകുപ്പ് ,മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രിയദർശിനി എസ്റ്റേറ്റ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ എടവക വാളേരിയിൽ ആരംഭിച്ച ഫുഡ് പാർക്കിലെ വിളവെടുപ്പുത്സവം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ഉഷാ വിജയൻ അദ്ധ്യക്ഷത വഹിച്ചു.
    പ്രിയദർശിനി എസ്റ്റേറ്റിലെ നാല് ഏക്കർ സ്ഥലത്ത് നെൽകൃഷി ഒന്നരയേക്കർ സ്ഥലത്തും മരച്ചീനി, ചേന, പതിനഞ്ചിനം കിഴങ്ങുവൈവിധ്യം എന്നിവ രണ്ടരയേക്കർ സ്ഥലത്തുമാണ് കൃഷി ചെയ്തിരിക്കുന്നത് .
വിളവെടുപ്പുത്സവത്തിന് കൃഷി ഓഫീസർ വി.സായൂജ്, ഫാം മാനേജർ കെ.ശിവദാസ്, എം.കെ.ജയപ്രകാശ്, ചൈതന്യ കുടുംബശ്രീ പ്രസിഡണ്ട് സാവിത്രി ചാക്കോ, സ്റ്റീഫൻ ഉതിര ങ്കല്ലേൽ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *