കൽപ്പറ്റയിൽ എ എഫ് ആർ സി സ്കിൽ ഡെവലപ്മെൻ്റ് പാർക്ക് പ്രവർത്തനമാരംഭിച്ചു.


Ad
കൽപ്പറ്റയിൽ  എ എഫ് ആർ സി സ്കിൽ ഡെവലപ്മെൻ്റ് പാർക്ക് പ്രവർത്തനമാരംഭിച്ചു.  സ്കിൽ ഡെവലപ്മെൻ്റ് പാർക്കിൻ്റെ   ഉദ്ഘാടനം    ലിയോ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ടി പി. വി. സുരേന്ദ്രൻ  നിർവ്വഹിച്ചു.
കൽപ്പറ്റയിൽ പ്രവർത്തിക്കുന്ന പൊതുമേഖല ട്രയിനിംഗ് സെൻ്ററുകൾ  കോർത്തിണക്കിക്കൊണ്ട് വയനാട് ജില്ലയിലെ യുവതീ  യുവാക്കൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ജോലി നൈപുണ്യ പരിശീലനങ്ങൾ സംഘടിപ്പിക്കുക,  ജോലി കൺസൾട്ടൻസ് മേഖലയിലെ വിദഗ്ദ്ധരെ   ഏകോപിപ്പിച്ചു മികച്ച ജോലി സാധ്യത കണ്ടെത്താൻ സഹായിക്കുക,  ഈ പദ്ധതിയിലൂടെ യുവാക്കളുടെ നേതൃപാഠവും സന്നദ്ധ സേവനത്തിനുള്ള സാധ്യതകളും പ്രയോജനപ്പെടുത്തി ജില്ലയുടെ പൊതുവായ വികസനത്തിന് യുവാക്കളെ ഉത്തമ പൗരന്മാരാക്കി മുൻനിരയിൽ എത്തിക്കാനും സംഘടനകൾ ശ്രമിക്കുന്നു.
യോഗത്തിൽ എ.എഫ്ആർ.സി ഡയറക്ടന്മാരായ അനിൽ ഇമേജ് ,ലെെല സൈൻ, ലിയോ സ്കൂൾ ഡയറക്ടർ ജെയിംസ്, ആൽഫ കൺസൾട്ടൻ്റ്  ഡയറക്ടർ ബഷീർ, പരിപാടിയുടെ ചീഫ് കോ-ഓഡിനേറ്റർമാരായ പ്രാസി മോൾ, റാഷ എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *