July 16, 2026

വയനാട് ജില്ലയില്‍ 238 പേര്‍ക്ക് കൂടി കോവിഡ് .180 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
.235 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (16.1.21) 238 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 180 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 235 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 9 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 20020 ആയി. 16979 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 121 മരണം. നിലവില്‍ 2920 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2258 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
പനമരം സ്വദേശികളായ 21 പേര്‍, പൂതാടി 19, നെന്മേനി, കണിയാമ്പറ്റ, ബത്തേരി 18 പേര്‍ വീതം, കല്‍പ്പറ്റ 14, മുട്ടില്‍ 13, പടിഞ്ഞാറത്തറ, മാനന്തവാടി, തരിയോട്, തവിഞ്ഞാല്‍, വെള്ളമുണ്ട 12 പേര്‍ വീതം, എടവക 11, നൂല്‍പ്പുഴ 8,  വൈത്തിരി 7 ,  മൂപ്പൈനാട് 6 , മേപ്പാടി, പൊഴുതന 5 പേര്‍ വീതം, മീനങ്ങാടി, പുല്‍പ്പള്ളി 4 പേര്‍ വീതം, തൊണ്ടര്‍നാട് 2,  മുള്ളന്‍കൊല്ലി, അമ്പലവയല്‍ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാ യത്. ബാംഗ്ലൂരില്‍ നിന്ന് വന്ന എടവക സ്വദേശിക്കും തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും വന്ന ബത്തേരി സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.
*180 പേര്‍ക്ക്  രോഗമുക്തി*
ബത്തേരി സ്വദേശികള്‍ 8, പൂതാടി 5, കല്‍പ്പറ്റ, അമ്പലവയല്‍, കോട്ടത്തറ 4 പേര്‍ വീതം, നെന്മേനി, മാനന്തവാടി 3 പേര്‍ വീതം, കണിയാമ്പറ്റ, പുല്‍പള്ളി,
തൊണ്ടര്‍നാട്, വൈത്തിരി, മേപ്പാടി, വെള്ളമുണ്ട 2 പേര്‍ വീതം, പടിഞ്ഞാറത്തറ, പനമരം, നൂല്‍പ്പുഴ, പൊഴുതന, തവിഞ്ഞാല്‍, മൂപ്പൈനാട് 1 വീതം, കൊല്ലം സ്വദേശി 1,  വീടുകളില്‍ ചികിത്സയിലുള്ള 130  പേര്‍ എന്നിവരാണ് രോഗമുക്തി നേടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *