April 25, 2024

യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഗവ. മെഡിക്കല്‍ കോളേജ് മടക്കിമലയില്‍ തന്നെ

0
Appachan Udf.jpg
കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ജില്ലാ യു ഡി എഫ് കമ്മിറ്റി കല്‍പ്പറ്റ ലീഗ് ഹൗസില്‍ യോഗം ചേര്‍ന്ന് പരിപാടികള്‍ ആവിഷ്‌ക്കരിച്ചു. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഗവ. മെഡിക്കല്‍ കോളേജ് മടക്കിമലയില്‍ തന്നെ സ്ഥാപിക്കും, വയനാട് റെയില്‍പാത, വന്യമൃഗശല്യം, ചുരംബദല്‍പാത, രാത്രിയാത്രാ നിരോധനം എന്നിങ്ങനെ അടിയന്തര പ്രാധാന്യമുള്ള വയനാടിന്റെ വിഷയങ്ങളില്‍ മുന്തിയ പരിഗണന നല്‍കുവാനും യോഗത്തില്‍ തീരുമാനിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരി 21ന് മൂന്ന് നിയോജകമണ്ഡലങ്ങളിലും കണ്‍വെന്‍ഷനുകള്‍ നടക്കും. ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി എന്നിവിടങ്ങളില്‍ നിയോജകമണ്ഡലതലത്തില്‍ ധര്‍ണ സംഘടിപ്പിക്കും. ബൂത്തുതല യു ഡി എഫ് കണ്‍വെന്‍ഷനുകള്‍ ജനുവരി 31നുള്ളില്‍ പൂര്‍ത്തിയാക്കും. ഫെബ്രുവരി മൂന്നിന് ഐശ്വര്യകേരള യാത്ര ജില്ലയിലെത്തുമ്പോള്‍ മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ മഹാസമ്മേളനം സംഘടിപ്പിക്കും. എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായി നടന്ന യു ഡി എഫ് ജില്ലാനേതൃയോഗത്തിന്റെ തീരുമാനം. ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് പി കെ അബൂബക്കര്‍ അധ്യക്ഷനായിരുന്നു. യു ഡി എഫ് കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍, കെ കെ അഹമ്മദ് ഹാജി, പി കെ ജയലക്ഷ്മി, കെ വി പോക്കര്‍ഹാജി, എം സി സെബാസ്റ്റ്യന്‍, അബ്ദുള്ള മാടക്കര, കെ എം അബ്രഹാം, എന്‍ എം വിജയന്‍, കെ കെ വിശ്വനാഥന്‍മാസ്റ്റര്‍, വി എ മജീദ്, പ്രവീണ്‍ തങ്കപ്പന്‍, യഹ്യാഖാന്‍ തലയ്ക്കല്‍, അഡ്വ. എ എന്‍ ജൗഹര്‍, പി പി അയൂബ്, പടയന്‍ മുഹമ്മദ്, എന്‍ കെ വര്‍ഗീസ്, പി പി ആലി, പി കെ അസ്മത്ത് എന്നിവര്‍ സംസാരിച്ചു. മുന്‍മന്ത്രി കെ കെ രാമചന്ദ്രന്‍മാസ്റ്റര്‍, കോണ്‍ഗ്രസ് നേതാവ് കെ എം ആലി, വാഹനാപകടത്തില്‍ മരിച്ച എം എസ് എഫ് മണ്ഡലം വൈസ് പ്രസിഡന്റ് സല്‍മാന്‍ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *