May 16, 2026

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്ന് യു.ഡി.എഫ്. പാലിച്ചു.: മാനന്തവാടി നഗരസഭ പയ്യമ്പള്ളിയിൽ സബ് ഓഫീസ് തുടങ്ങും

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി നഗരസഭയുടെ സേവനം പ്രദേശത്തെ  ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പയ്യമ്പള്ളിയിൽ മുനിസിപ്പൽ സബ്ബ് ഓഫീസ് ആരംഭിക്കുന്ന തിന്  മാനന്തവാടി നഗരസഭ ആദ്യ  കൗൺസിൽ യോഗത്തിൽ തീരുമാനമായി. പയ്യമ്പള്ളി മാനന്തവാടി വില്ലേജുകളിലായി 80.1 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ളതാണ് മാനന്തവാടി നഗരസഭ. അതുകൊണ്ടു തന്നെ നിലവിൽ സേവനങ്ങൾ ലഭ്യമാകാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടതായി വരുന്നുണ്ട്. ഇതൊഴിവാക്കുന്നതിനായി 
പയ്യംമ്പള്ളിയിൽ സബ് ഓഫീസ് സ്ഥാപിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. യു.ഡി.എഫ്. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്. ഇക്കാര്യം ചൂണ്ടിക്കാട്ടി 
കൗൺസിലർ ജേക്കബ് സെബാസ്റ്റ്യൻ സെക്രട്ടറിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം തീരു മാനമെടുത്തത്. ഭരണ പ്രതിപക്ഷ അംഗങ്ങൾ  യോഗത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *