March 28, 2024

ഭക്ഷ്യഭദ്രതാ കമ്മീഷന്‍ ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്തുന്നു

0
സംസ്ഥാന ഭക്ഷ്യഭദ്രതാ കമ്മീഷന്‍ സംസ്ഥാന വ്യാപകമായി ജനപ്രതിനിധികള്‍ക്കായി ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു.  ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് വഹിക്കാനുളള പങ്ക് സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസ്സുകള്‍, പൊതുജന സമ്പര്‍ക്കപരിപാടി , കോളനി സന്ദര്‍ശനം എന്നിവ ക്യാമ്പയിനിന്റെ ഭാഗമായി ഉണ്ടാകും. 
ജില്ലയില്‍ ജനുവരി 29 നാണ് ക്യാമ്പയിന്‍. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  രാവിലെ നടക്കുന്ന ആദ്യ സെഷനില്‍ സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ അംഗങ്ങള്‍ക്ക് പുറമെ തൃതല പഞ്ചായത്ത് അധ്യക്ഷന്‍മാരും ബന്ധപ്പെട്ട വകുപ്പുക ഉദ്യോഗസ്ഥരും പങ്കെടുക്കും. ഉച്ചയ്ക്ക് 2.30 ന് കമ്മീഷന്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ പൊതുജന സമ്പര്‍ക്ക പരിപാടി  നടക്കും. റേഷന്‍ വിതരണം, റേഷന്‍ കാര്‍ഡ്, സ്‌കൂള്‍ – അങ്കണവാടി ഉച്ചഭക്ഷണ വിതരണ പദ്ധതി, പട്ടികവര്‍ഗ്ഗ മേഖലയിലെ ഭക്ഷ്യഭദ്രതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ ഉന്നയിക്കാം. പൊതുജന സമ്പര്‍ക്ക് പരിപാടിക്കായി ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. 30 ന്  ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കോളനികളില്‍ ഫുഡ് കമ്മീഷന്‍ സന്ദര്‍ശനം നടത്തും.
 ബോധവല്‍ക്കരണ ക്യാമ്പയിന് മുന്നോടിയായി  കളക്‌ട്രേറ്റില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.ഐ ഷാജു അധ്യക്ഷത വഹിച്ചു.  ഫുഡ് കമ്മീഷന്‍ അംഗം  കെ.വിജയലക്ഷമി, ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കണ്ടി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *