ടൂറിസം വകുപ്പിന്‍റെ ‘ഉത്സവം’ ഫെബ്രുവരിയില്‍; കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: കേരളത്തിന്‍റെ പരമ്പരാഗത, നാടോടി, ഗോത്രവര്‍ഗ, അനുഷ്ഠാന കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ടൂറിസം വകുപ്പ് എല്ലാ വര്‍ഷവും നടത്തിവരുന്ന ഉത്സവം പരിപാടി ഫെബ്രുവരിയില്‍ എല്ലാ ജില്ലകളിലും സംഘടിപ്പിക്കും. ഇതില്‍ പങ്കെടുക്കുന്നതിനായി കലാകാരന്‍മാരില്‍ നിന്നും കലാസംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകള്‍ ജനുവരി 30 നു മുമ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്), വിനോദസഞ്ചാര വകുപ്പ് ആസ്ഥാന കാര്യാലയം, പാര്‍ക്ക് വ്യൂ, തിരുവനന്തപുരം -695033 എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2560426.
Leave a Reply