May 16, 2026

ശുചിത്വമിഷന്‍ : ശില്പശാല സംഘടിപ്പിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
സ്വച്ഛ് ഭാരത് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനായി ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കായി നടത്തിയ ശില്പശാല ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷന്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍,  മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, വിവര വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിഷയങ്ങള്‍ അവതരിപ്പിച്ചു. ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ വി.കെ ശ്രീലത,  അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ റഹീം ഫൈസല്‍, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ്  സാജിയോ ജോസഫ്, പ്രോഗ്രാം ഓഫീസര്‍ കെ. അനൂപ് തുടങ്ങിയവര്‍ ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *