March 29, 2024

വയനാട് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ഗ്ലെൻ ലെവൽ എസ്റ്റേറ്റിൽ ഉടൻ ആരംഭിക്കണം: തലപ്പുഴ മർച്ചൻ്റ്സ് അസോസിയേഷൻ.

0
 . തലപ്പുഴ : പിന്നോക്ക ജില്ലയായ  വയനാട്ടിലെ ആയിരകണക്കിന്  ആദിവാസികൾക്കും മറ്റു പിന്നോക്ക വിഭാഗക്കാർക്കും വിദഗ്ധധ  ചികിൽസക്ക്  ഇപ്പോഴും 100കിലോ മീറ്റർ അകലെയുള്ള കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയെയാണ് ആശ്രയിച്ചു വരുന്നത് . കഴിഞ്ഞ UDF സർക്കാർ വയനാട് ജില്ലക്ക് അനുവദിച്ച മെഡിക്കൽ കോളേജ് പലകാരണങ്ങളാൽ തുടങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ കൈവശമുള്ള തവിഞ്ഞാൽ പഞ്ചായത്തിലെ   ഗ്ലെൻ ലെവൽ  എസ്റ്റേറ്റിൽ മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിക്കുകയും, താല്ക്കാലികമായി മെഡിക്കൽ കോളേജിന്റെ പ്രവർത്തനം  മാനന്തവാടി ജില്ലാ ആശുപത്രിയിൽ ആരംഭിക്കണമെന്നും കേരള വ്യാപാരി  വ്യവസായി ഏകോപന സമിതി തലപ്പുഴ യൂണിറ്റ് ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡൻറ് വി.യു ജോണി, സെക്രട്ടറി സാബു കെ.കെ , ട്രഷറർ ദാവൂദ്, റ്റി മുഹമ്മദ്, ജബ്ബാർ, റെയിസ്, സുനീർ , എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *