April 25, 2024

നഗരസഭക്ക് വേണം ആധുനിക സൗകര്യങ്ങളോടു കൂടിയ ടൗണ്‍ഹാള്‍.

0
കല്‍പ്പറ്റ: നഗരസഭാ ടൗണ്‍ ഹാള്‍ ഉടന്‍ നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ടൗണ്‍ഹാളിന്റെ അവസ്ഥ പരിതാപകരമാണ്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മികച്ച ടൗണ്‍ഹാളാണ് നഗരത്തിനാവശ്യമെന്നാണ് ജനങ്ങളുടെ അഭിപ്രായം. നിലവിലുള്ള ടൗണ്‍ഹാളില്‍ പരിമിതമായ സൗകര്യങ്ങളേ ഉള്ളൂ. കാലപ്പഴക്കത്താല്‍ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. മേല്‍ക്കൂര പൊട്ടിയതിനാല്‍ ചോര്‍ന്നൊലിക്കുന്നുമുണണ്ട്. 25 വര്‍ഷത്തിലധികം പഴക്കമുള്ള ടൗണ്‍ഹാള്‍ കഴിഞ്ഞ പത്ത് മാസത്തോളമായി അടഞ്ഞു കിടക്കുകയാണ്. വിവാഹം പോലുള്ള പല ചടങ്ങുകള്‍ക്കും വലിയ തുക നല്‍കി സ്വകാര്യ ഓഡിറ്റോറിയങ്ങളാണ് ആളുകള്‍ ഉപയോഗിക്കുന്നത്. ചെറിയ നിരക്കില്‍ വാടക ഈടാക്കി മികച്ച സൗകര്യങ്ങളോടു കൂടി ടൗണ്‍ഹാള്‍ തുറന്നാല്‍ പൊതുജനങ്ങള്‍ക്കും നഗരസഭക്കും ഗുണകരമാകും. മുമ്പ് അത്യാധുനിക സൗകര്യങ്ങളോടു കൂടി ടൗണ്‍ഹാള്‍ നിര്‍മിക്കുമെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും കെട്ടിടം നിര്‍മിക്കാന്‍ കഴിഞ്ഞില്ല. നിലവില്‍ നഗരസഭ ഭരിക്കുന്ന യുഡിഎഫ് ഭരണാധികാരികളുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ടൗണ്‍ഹാള്‍ നിര്‍മിക്കുമെന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *