April 19, 2024

തൊണ്ടാർ പദ്ധതി ഉപേക്ഷിക്കണം: പി.കെ.ജയലക്ഷ്മി.

0
മാനന്തവാടി: ആയിരത്തിലധികം കുടുംബങ്ങളെ നേരിട്ട് ദോഷകരമായി ബാധിക്കുന്ന തൊണ്ടാർ പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻ മന്ത്രിയും എ.ഐ.സി.സി.അംഗവുമായ പി.കെ.ജയലക്ഷ്മി ആവശ്യപ്പെട്ടു.സംസ്ഥാനത്ത് 
യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ തൊണ്ടാർ പദ്ധതി റദ്ദ് ചെയ്യുമെന്നും ജയലക്ഷ്മി പറഞ്ഞു. 

എടവക, വെള്ളമുണ്ട, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലെ 
ജനങ്ങളെയാണ് തൊണ്ടാർ പദ്ധതി ദോഷകരമായി ബാധിക്കുന്നത്. 

, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മത-സാമൂഹിക രംഗത്തെ പ്രമുഖര്‍ ,പരിസ്ഥിതി പ്രവർത്തകർ എന്നിവർ എതിർത്തിട്ടും  സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് ' 

 0.30 ടി എം സി വെള്ളം ശേഖരിക്കാന്‍ നൂറു കണക്കിന് ജനങ്ങളെ കുടിയിറക്കിയും കൃഷി ഭൂമി നശിപ്പിച്ചും ഒരു വന്‍കിട അണക്കെട്ടിന്റെ ആവശ്യമില്ലന്ന് നാട്ടുകാർ ഒന്നടങ്കം പറഞ്ഞിട്ടും ഏത് സർവ്വേയുടെ അടിസ്ഥാനത്തിൽ സർക്കാർ നടപടികൾ മുന്നോട്ട് കൊണ്ടു പോകുന്നത് എന്ന് വ്യക്തമാക്കണം. 

450 കോടി രൂപ മുടക്കിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ജനങ്ങൾ ആരോപിക്കുന്നു. യഥാർത്ഥ ചിലവും വസ്തുതകളും  മറച്ച് വെക്കുകയാണ്. 

 ഇത്രയധികം തുക മുടക്കി നിർമ്മിക്കുന്ന പദ്ധതിയുടെ ഗുണം ആർക്കാണ് പ്രയോജനം ചെയ്യുന്നതെന്ന് സർക്കാർ വ്യക്തമാക്കണം. എന്തുകൊണ്ടാണ് ജനങ്ങളിൽ നിന്ന് സർക്കാർ വസ്തുതകൾ മറച്ച് വെക്കുന്നത്? വികസനത്തിൻ്റെ പേരിൽ ജനങ്ങളുടെ സമാധാനം കെടുത്തുന്ന നടപടികളിൽ നിന്ന് പിൻമാറണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news