ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് എസ് എഫ് ഐ മാര്‍ച്ച് നടത്തി.


Ad


കല്‍പ്പറ്റ:
കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെയും കര്‍ഷകരെയും വെല്ലുവിളിച്ച്  അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കര്‍ഷക ബില്ലും വിദ്യാര്‍ത്ഥി ദ്രോഹ വിദ്യാഭ്യാസ നയവും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ യുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കല്‍പ്പറ്റ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് വിദ്യാര്‍ത്ഥി മാര്‍ച്ച് സംഘടിപ്പിച്ചു.
ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പരിപാടിയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
പരിപാടി എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് അജ്‌നാസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.
ടി പി ഋതുഷോഭ് അധ്യക്ഷനായി,വിനീഷ് കുമാര്‍,ജോയല്‍ ജോസഫ്,എല്‍ദോസ് മത്തായി, കിരണ്‍ സ്റ്റാം തോമസ് എന്നിവര്‍ സംസാരിച്ചു.
ജിഷ്ണു ഷാജി സ്വാഗതവും കെ ആര്‍ അവിഷിത്ത് നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *