ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തണമെന്ന് റെസിഡൻ്റ്സ്സ് അസോസിയേഷൻ കൂട്ടായ്മ


Ad
ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തണമെന്ന് മാനന്തവാടിയിൽ രൂപീകരിച്ച റെസിഡൻ്റ്സ്സ് അസോസിയേഷൻ കൂട്ടായ്മ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 25 ന് മാനന്തവാടിയിൽ വിപുലമായ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജില്ലാ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തിയാൽ കോഴികോട്, കണ്ണുർ ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലുള്ളവർക്കും കർണാടക കുടക് ജില്ലയിലുള്ളവർക്കും ഗുണം ലഭിക്കും.നിലവിൽ ജില്ലാ ആശുപത്രിക്ക് 8.75 ഏക്കർ സ്ഥലമുണ്ട് ഇത് കൂടാതെ നല്ലൂർ നാട് ആശുപത്രിയും ബോയ്സ് ടൗണിലെ 65 ഏക്കർ സ്ഥലവും മറ്റ് അനുബന്ധ കെട്ടിടങ്ങൾ നിർമ്മിച്ച് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.ഈ ആവശ്യം ഉന്നയിച്ച് 25 ന് വൈകീട്ട് 5 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിൽ കർമ്മസമിതിയുടെയും മറ്റ് സന്നദ്ധ സംഘടനകളെയും പങ്കെടുപ്പിച്ച് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കെ.ജെ.ജോസ്, ഫിലിപ്പ് ചാണ്ടി, രമേശൻ, ബാബു ഫിലിപ്പ്, പി.കെ. മനോജ്, എബ്രഹാം, രാജൻ ഒഴുകയിൽ, ബാബു തോമസ് തുടങ്ങിയവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *