August 31, 2026

തോണിച്ചാൽ ഇടവകയിൽ തിരുനാളിന് കൊടിയേറി

0
IMG-20210123-WA0193.jpg
By ന്യൂസ് വയനാട് ബ്യൂറോ
തോണിച്ചാൽ ഇടവകയിൽ വി. സെബാസ്ത്യനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. ജസ്റ്റിൻ മുത്താനിക്കാട്ട് കൊടി ഉയർത്തി. ഫാ. ജിന്റോ തട്ടുപറമ്പിൽ വി. കുർബാനക്ക് നേതൃത്വം നൽകി. ഇന്ന് വൈകുന്നേരം 5 മണിക്ക് വി. കുർബാനയും ദിവ്യകാരുണ്യ പ്രദിക്ഷണവും ഉണ്ടായിരിക്കും. ഫാ. ജെയിംസ് കുറ്റിമാക്കൽ, ഫാ. സോണി വാഴകാട്ട് എന്നിവർ നേതൃത്വം വഹിക്കും. പ്രധാന തിരുനാൾ ദിവസമായ നാളെ രാവിലെ 6.15 നും, 8.15 നും, 10.15 നും ആഘോഷമായ തിരുനാൾ കുർബാനയും തിരുകർമ്മങ്ങളും ഉണ്ടായിരിക്കും. ഫാ. ഷാജി മുളകുടിയാങ്കൽ, ഫാ. പോൾ കൂട്ടാല, ഫാ. ബിവാൾഡിൻ തേവർകുന്നേൽ എന്നിവർ നേതൃത്വം വഹിക്കും. ഇടവകയിൽ വി. യൗസേപ്പിതാവിന്റെ വർഷം തിരുനാളിനോട് അനുബന്ധിച്ചു ഉത്ഘാടനം ചെയ്യും. കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചായിരിക്കും തിരുനാൾ നടക്കുക എന്ന് കൈക്കാരന്മാരായ ജോഷി മൂങ്ങാനാനിയിൽ, ജോയി കട്ടക്കയം, മാമച്ചൻ തുണ്ടത്തിൽ, റെജി ചുണ്ടാനയിൽ എന്നിവർ അറിയിച്ചു. തിരുനാൾ നാളെ സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *