April 23, 2024

എസ് എസ് എഫ് വയനാട് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം

0
Img 20210124 Wa0004.jpg
.
 കൽപ്പറ്റ  വയനാട് ജില്ലാ സ്റ്റുഡൻസ് കൗൺസിൽ  സുൽത്താൻബത്തേരി  വി ആർ എ   ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് സി കെ റാഷിദ് ബുഖാരി ഉദ്ഘാടനം  ചെയ്തു .പുതിയ കാലത്തെ  ഇസ്ലാമിക പ്രബോധധനത്തിന്  ദൈഷനികമായ വിദ്യാർത്ഥി സമൂഹം അനിവാര്യമാണെന്ന് റാഷിദ്‌ ബുഖാരി പറഞ്ഞു.    ഇൻഖിലാബ് വിദ്യാർത്ഥികൾ തന്നെയാണ് വിപ്ലവം എന്ന ശീർഷകത്തിൽ ഡിസംബർ 15ന് ആരംഭിച്ച എസ് എസ് എഫ് സ്റ്റുഡൻസ് കൗൺസിലുകൾ ജില്ലയിലെ യൂണിറ്റ് സെക്ടർ ഡിവിഷൻ ഘടങ്ങളിൽ  പൂർത്തീകരിച്ച് സംഘടിപ്പിച്ച  ജില്ലാ കൗൺസിലിൽ കഴിഞ്ഞ ആറു മാസക്കാലത്തെ  പ്രവർത്തന  റിപ്പോർട്ടുകൾ  വിശകലനം ചെയ്തു. തുടർന്ന് നടന്ന  പുനഃസംഘടന നടപടികൾക്  സംസ്ഥാനസാരഥികളായ   ജാഫർ സാദിഖ്  കാസർഗോഡ്,ഹാമിദലി സഖാഫി  തുടങ്ങിയവർ നേർത്തൃത്വം നൽകി. വയനാട് ജില്ലയുടെ പുതിയ ഭാരവാഹികളായി സഈദ് ശാമിൽ ഇർഫാനി റിപ്പൺ  (പ്രസിഡന്റ്‌) നൗഫൽ എൻ പി പിലാക്കാവ് (ജനറൽ സെക്രട്ടറി)അഷ്‌റഫ്‌ ബുഖാരി മാടക്കര (ഫിനാൻസ് സെക്രടറി) എന്നിവരെയും മറ്റു സെക്രട്ടറി മാരായി സഹദ് ഖുതുബി തിനപുരം, ഷബീറലി വൈത്തിരി, ബഷീർ കുഴിനിലം, ഹാരിസ് റഹ്മാൻ വാര്യാട് ഡോ: അർഷാദ് മുഹ്‌യിദ്ധീൻ കബ്ലക്കാട് , ശിഹാബ് പഴൂർ , റംഷാദ് ബുഖാരി കൈതക്കൽ , മഷ്ഹൂദ് വെള്ളമുണ്ട, ജമാൽ സുൽത്വാനി കോളിച്ചാൽ  എന്നിവരെയും ഹാഫിള് ജവാദ് അൽഹസനി യെ  സ്വാതന്ത്ര സെക്രട്ടേറിയറ്റായും തിരഞ്ഞെടുത്തു. സമാപന സംഗമത്തിൽ കെ ഒ അഹമ്മദ് കുട്ടി ബാഖവി ( കേരള മുസ്ലിം ജമാഅത്ത് വയനാട് ജില്ല  പ്രസിഡന്റ്‌) മുഹമ്മദ്‌ സഖാഫി ചെറുവേരി (പ്രസിഡന്റ്‌ എസ് വൈ എസ് വയനാട് ജില്ല), അലവി സഅദി (പ്രസിഡന്റ്‌ ജംഇയ്യത്തുൽ മുഅല്ലിമീൻ വയനാട് ജില്ല) സലാം മുസ്‌ലിയാർ (സെക്രടറി  ജംഇയ്യത്തുൽ മുഅല്ലിമീൻ വയനാട് ജില്ല) തുടങ്ങി ജില്ലയിലെ  പ്രാസ്ഥാനിക നേതാക്കൾ സംബന്ധിച്ചു. കൗൺസിലിൽ  ജസീൽ പരിയാരം സ്വാഗതവും നൗഫൽ പിലാക്കാവ് നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *