April 26, 2024

വായനാശ്രീ പദ്ധതിയ്ക്ക് തുടക്കമായി

0
Img 20210125 Wa0251.jpg
കുടുംബശ്രീ ജില്ലാ മിഷൻ ജില്ലാ പഞ്ചായത്തിന്റെയും, ജില്ലാ ലൈബ്രറി കൗൺസിലിൻ്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന വായനാശ്രീ പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ നിർവഹിച്ചു. കുടുംബശ്രീ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വായന ശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വായനാശ്രീ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. 
പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ പ്രവർത്തകർക്ക് ലൈബ്രറികളിൽ സൗജന്യ മെമ്പർഷിപ്പ് നൽകും. സർഗോത്സവങ്ങളും, ചലച്ചിത്ര മേളകളും സംഘടിപ്പിക്കും. ജില്ലയിലെ വിജിലന്റ് ഗ്രൂപ്പുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായുള്ള വിജിലന്റ് ഗ്രൂപ്പ്‌ മാസം ആചരണത്തിൻ്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. വായനാശ്രീ പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച ഇ-സാക്ഷരത പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
ചടങ്ങിൽ മുട്ടിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ നസീമ മാങ്ങാടൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യാക്കൂബ്, ജില്ലാ മിഷൻ കോർഡിനേറ്റർ പി. സാജിത, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുധീർ, എ.ഡി.എം.സിമാരായ കെ.ടി. മുരളി, വാസു പ്രദീപ്, ഡി.പി.എം ആശ പോൾ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *