പത്മശ്രീ ജേതാവിന് വിദ്യാർഥികളുടെ ആദരം
.
മുട്ടിൽ: രാജ്യം പത്മശ്രീ നൽകി ആദരിച്ച മുട്ടിൽ വിവേകാനന്ദ ഹോസ്പിറ്റൽ ഡോക്ടർ ധനഞ്ജയ് സഖ്ദേവിനെ പിണങ്ങോട് ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. അദ്ദേഹത്തിന്റെ വസതിയിൽ എത്തിയായിരുന്നു ആദരിച്ചത്. പ്രിൻസിപ്പൽ താജ്‌മൻസൂർ വോളന്റിയേഴ്‌സ് ആയ അഞ്ജന പി, മുഹമ്മദ് അഷ്ഫാഹ്, പ്രോഗ്രാം ഓഫീസർ ഇസ്മായിൽ തോട്ടോളി എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചായിരുന്നു ആദരം. അദ്ദേഹത്തിന്റെ ജീവിതം വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ചും എൻ എസ് എസ് വോളന്റിയേഴ്‌സിന് എന്നും മാതൃകയാണെന്ന് പ്രിൻസിപ്പാൾ ഓർമപ്പെടുത്തി. വയനാട് ജില്ലയിൽ ആദ്യമായാണ് പത്മശ്രീ എത്തുന്നത്





Leave a Reply