യൂത്ത് കോൺഗ്രസ് ഭരണ ഘടന സംരക്ഷണ സദസ് സംഘടിപ്പിച്ചു


Ad
മാനന്തവാടി:രാജ്യത്തിന്റെ എഴുപത്തി രണ്ടാം റിപബ്ലിക് ദിനത്തിൽ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ സദസും ഡൽഹിയിലെ കർഷക സമരത്തിന്  ഐക്യദാർഢ്യവും സംഘടിപ്പിച്ചു.മതേതരത്വത്തിൽ അധിഷ്ഠിതമായ ഇന്ത്യൻ ഭരണഘടന ലോകത്തിനു മാതൃക യാണ്. ഈ ഭരണ ഘടന മുറുകെ പിടിച്ച് സംരക്ഷിക്കുക എന്നുള്ളത് യൂത്ത് കോണ്ഗ്രസ്സിന്റെ ദൗത്യമാണ് ഭരണഘടന നേരിടുന്ന വെല്ലുവിളിക്ക്ൾക്കെതിരെ യൂത്ത് കൊണ്ഗ്രെസ്സ് നയിക്കുന്ന പോരാട്ടം തുടർന്ന് കൊണ്ടേ ഇരിക്കും. ജനാധിപത്യം തകർക്കുന്ന ഏകാധിപത്യത്തിൻ്റെ  ചരിത്ര മെഴുതുന്ന നരേന്ദ്ര മോഡിയെ ഇന്ത്യൻ ജനത തിരിച്ച അറിഞ്ഞില്ലെകിൽ രാജ്യം കോർപറേറ്റുകൾക് അടിമ പെടുന്ന നാളുകൾ വിദൂരമല്ല.നിലനിൽപ്പിന് വേണ്ടിയുള്ളകർഷക സമരങ്ങൾ രണ്ടാം സ്വതന്ത്ര സമര ചിന്തകളിലേക് ഇന്ത്യൻ ജനതയെനയിക്കുകയാനെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ കോണ്ഗ്രസ് സെക്രട്ടറി പി വി. ജോർജ് പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് അസീസ്‌ വാളാട് അധ്യക്ഷതവഹിച്ചു.ടി എ.റെജി,ഡെന്നിസൻ കാണിയാരം,ഷംസീർ അരണപ്പാറ,വിനോദ് തോ ട്ടത്തിൽ,ധനേഷ് വാര്യർ,സുഷോബ് ചെറുകുമ്പം,ഫൈസൽ ആലമ്പാടി,ജോബി,നിധിൻ തലപ്പുഴ,ബൈജു പുത്തൻപുരക്കൽ,അജ്മൽ വെള്ളമുണ്ട,സിജോ കമ്മന,മനാഫ് ഉപ്പി,അജോ മാളിയേക്കൽ തുടങ്ങിയവർ സംസാരിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *