റേഷൻകാർഡ് ഉടമകൾക്ക് കുത്തരി ലഭ്യമാക്കണമെന്ന് ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ


Ad
വയനാട് ജില്ലയിലെ റേഷൻകാർഡ് ഉടമകൾക്ക് കുത്തരി  ലഭ്യമാക്കണമെന്ന് ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ മാനന്തവാടി താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു.വയനാട്, കണ്ണൂർ .കാസർഗോഡ് ജില്ലകളെ മാത്രം കുത്തരി നൽകാതെ ഒഴിവാക്കിയതിൽ യോഗം പ്രതിഷേധം അറിയിച്ചു.കേരള റേഷനിംങ്ങ് ഓഡർ പരിഷ്ക്കരിക്കുമ്പോൾ റേഷൻ വ്യാപാരി സംഘടനകളുടെ നിർദ്ദേശങ്ങളും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി ഉൽഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി പി പവിത്രൻ മുഖ്യപ്രഭാഷണം നടത്തി ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുത്ത മെമ്പർ കെ.അബ്ദുള്ളയ്ക്ക് ചടങ്ങിൽ വെച്ച് സ്വീകരണം നൽകി.സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.ഷാജി യവനാർകുളം അദ്ധ്യക്ഷത വഹിച്ചു, ശ്രീജൻ കോഴിക്കോട്, ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞബ്ദുള്ള, ജില്ലാ സെക്രട്ടറി അനിരുദ്ധൻ എം.പി, പ്രഭാകരൻ നായർ ,എം ഷർ ഫുദ്ദീൻ, ഷാജി ബത്തേരി ,ദിനേശൻ എന്നിവർ പ്രസംഗിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *