നടീല്‍ വസ്തുക്കളുടെ വിതരണോദ്ഘാടനം രാഹുല്‍ഗാന്ധി എം.പി നിര്‍വ്വഹിച്ചു


Ad
കേരള കാർഷിക സർവ്വകലാശാല 
അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടന്നു വരുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ അഖിലേന്ത്യ സംയോജിത ഗവേഷണ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പട്ടികജാതി വിഭാഗത്തിലെ കര്‍ഷകര്‍ക്കുള്ള നടീല്‍ വസ്തുക്കളുടെ വിതരണോദ്ഘാടനം രാഹുല്‍ഗാന്ധി എം.പി നിര്‍വ്വഹിച്ചു. സുഗന്ധ വ്യജ്ഞന വിളകളുടെ മൂല്യവര്‍ധന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും, മികച്ച വിപണനം ഉറപ്പാക്കുന്നതിനുമായി ജില്ലയില്‍ സ്‌പൈസസ് പാര്‍ക്ക് സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് രാഹുല്‍ ഗാന്ധി എം.പി പറഞ്ഞു. കര്‍ഷകര്‍ക്കായി പ്രത്യേക പരിശീലന പരിപാടിയും നടന്നു. 
പുല്‍പ്പള്ളി അംബേദ്കര്‍ കോളനിയില്‍ നിന്നുള്ള 50 ല്‍പ്പരം കര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുത്തു. ചടങ്ങില്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ഹഫ്‌സത്ത് അധ്യക്ഷത വഹിച്ചു. ഗവേഷണകേന്ദ്രം മേധാവി ഡോ. കെ. അജിത്കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഷമീര്‍, കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റ്ിറ്റിയൂട്ട് ഓഫ് സ്‌പൈസ് ആന്റ് റിസര്‍ച്ച് സെന്റര്‍ പ്രിന്‍സിപ്പള്‍ സയന്റിസ്റ്റ് ഡോ. കെ.എസ്. കൃഷ്ണമൂര്‍ത്തി, പദ്ധതിയുടെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ അസിസ്റ്റന്റ് പ്രൊഫസര്‍ എന്‍. നജീബ് തുടങ്ങിയവര്‍ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *