June 13, 2026

കർഷക സമരത്തിന് ഐക്യദാർഢ്യം: പന്തം കൊളുത്തി പ്രകടനം നടത്തി

0
IMG-20210126-WA0165.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും കേരള കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി. പ്രകടനം നഗരം ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു . തുടർന്ന് നടന്ന  പ്രതിഷേധ കൂട്ടായ്മ കേരള കർഷക കൂട്ടായ്മയുടെ ചെയർമാൻ സുനിൽ ജോസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.  കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു. സഖറിയ കൊടുങ്ങല്ലൂർ, ആലിയ കമ്മോം, മാത്യു പനവല്ലി, പൗലോസ് വെള്ളമുണ്ട, കുര്യൻ മൊതക്കര, കെ.ജെ. വർഗീസ്, പോൾ തലച്ചിറ എന്നിവർ പ്രസംഗിച്ചു. കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *