യു ഡി എഫ് അധികാരത്തിലെത്തിയാല്‍ വയനാട്ടില്‍ ഗവ. മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാക്കുമെന്ന് രാഹുല്‍ഗാന്ധി എം പി.


Ad
കല്‍പ്പറ്റ: യു ഡി എഫ് അധികാരത്തിലെത്തിയാല്‍ വയനാട്ടില്‍ ഗവ. മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാക്കുമെന്ന് രാഹുല്‍ഗാന്ധി എം പി. കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട് മെഡിക്കല്‍കോളജിനായി പലതവണ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ മെല്ലേപോക്ക് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്നും യു ഡി എഫിന്റെ വിജയത്തിനായി എന്ത് ആവേശത്തോടെയാണോ, കഴിഞ്ഞ പാര്‍ലമെന്റ്, തദ്ദേശ തിരഞ്ഞെടുപ്പുകളെ വയനാട്ടുകാര്‍ നേരിട്ടത് അതുപോലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെയും നേരിടണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവജനങ്ങള്‍ക്കും, വനിത കള്‍ക്കും അവസരം നല്‍കണമെന്നും സ്ഥാ നാര്‍ത്ഥി നിര്‍ണ യം സുതാര്യമായിരിക്കണമെന്നും രാഹുല്‍ഗാന്ധി നിര്‍ദേശിച്ചു. മാത്രമല്ല, കേരളത്തെ മാറ്റാന്‍ കഴിയുന്ന ജനങ്ങളുടെ പ്രകടനപത്രികയുണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റസാഖ് കല്‍പ്പറ്റ അധ്യക്ഷനായിരുന്നു. പി പി എ കരീം, എന്‍ ഡി അപ്പച്ചന്‍, പി പി ആലി, അഡ്വ. ടി ജെ ഐസക് എന്നിവര്‍ സംസാരിച്ചു. ജ്യോതി വിജയകുമാരാണ് രാഹുല്‍ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *