August 9, 2026

യുവസംഭരംഭക പരിശീലന പരിപാടി സമാപിച്ചു

0
IMG-20210128-WA0319.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കുടുംബശ്രീ മിഷന്റെ വിവിധ സംരംഭക പരിശീലന പദ്ധതികളുടെ സമാപനവും റിപ്പബ്ലിക് ദിനാഘോഷവും കല്‍പ്പറ്റ ഗ്ലോബല്‍ ഇന്‍സറ്റിറ്റിയൂട്ടില്‍ നടന്നു. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും  35ഓളം ആദിവാസി യുവാക്കള്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി സാജിദ അധ്യക്ഷയായ ചടങ്ങ് സബ് കലക്ടര്‍ വികല്‍പ് ഭരദ്വാജ് ഉദ്ഘാടനം ചെയ്തു.  അസിസ്റ്റന്റ് കലക്ടര്‍ ബല്‍പ്രീത് സിങ് മുഖ്യാതിഥിയായി. കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കെഎംതൊടി മുജീബ്, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജയേഷ് സംസാരിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സബ് കലക്ടര്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. പിന്നാക്ക സമുദായ വിഭാഗത്തെ അവരുടെ കഴിവുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന പരിപാടികള്‍ മികച്ചതാണെന്ന് സബ് കലക്ടര്‍ അഭിപ്രായപ്പെട്ടു. ചടങ്ങിന് ഇന്‍സ്റ്റിറ്റ്യൂട്ട് കോ-ഓര്‍ഡിനേറ്റര്‍ അഖില്‍ കുര്യന്‍ സ്വാഗതവും വിദ്യാര്‍ഥിനി ജോമിനി ജോസ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *