കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസനയം വിഭജനത്തിന്റേത്: രാഹുല്‍ഗാന്ധി


Ad

മീനങ്ങാടി: സമൂഹത്തെ മാനവീകതയിലേക്ക് പരിവര്‍ത്തനപ്പെടുത്തുന്നവരാണ് അധ്യാപകരാണന്ന് രാഹുല്‍ഗാന്ധി എം പി അഭിപ്രായപ്പെട്ടു. മീനങ്ങാടിയില്‍ കെ.പി.എസ്.ടി.എ സംഘടിപ്പിച്ച വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ കാറ്റ ലിസ്റ്റ് 2021 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ ഒരുമിപ്പിച്ച് നിര്‍ത്തേണ്ടതിന് പകരം വിഭജനത്തിന്റെ സമീപനമാണ് പുതിയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രം നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇത്തരം വിഭാഗീയതയെ പ്രതിരോധിക്കാന്‍ അധ്യാപക സമൂഹത്തിനു കഴിയുമ്പോഴേ സമൂഹനിര്‍മ്മിതി സാധ്യമാകൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് രാഹുല്‍ ഗാന്ധി ഉപഹാരം നല്‍കി. എ ഐ സി സി സെക്രട്ടറി കെ സി വേണുഗോപാല്‍ എം.പി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ സി റോസക്കുട്ടി, പി കെ ജയലക്ഷ്മി, എന്‍ ഡി അപ്പച്ചന്‍, ടോമി ജോസഫ്, എം വി രാജന്‍, സുരേഷ് ബാബു വാളാല്‍, ഗിരീഷ്‌കുമാര്‍ പി.എസ്, പ്രദീപ് കുമാര്‍ എം, അബ്രാഹം മാത്യു, അനൂപ് ടി.എം ,സുനില്‍ ഒമാര്‍ എം.പി. എന്നിവര്‍ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *