ഐ സി സി ഇന്‍കാസ് നിര്‍മ്മിച്ച് നല്‍കിയ 12 വീടുകളുടെ താക്കോല്‍ദാനം രാഹുല്‍ഗാന്ധി നിര്‍വഹിച്ചു


Ad
പനമരം: ഏറെ ദുരിതം അനുഭവിക്കുന്നവരും, പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരും, വീട്ടില്ലാതെ ദുരിതം അനുഭവിക്കുകയാണെന്നും, അവരെയൊക്കെ കൈപിടിച്ചുയര്‍ത്താനും, ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കാനും നമുക്ക് കഴിയണമെന്നും രാഹുല്‍ഗാന്ധി എം പി. വയനാട് ജില്ലയിലും, പുറത്തുമുള്ള കുടുംബങ്ങള്‍ക്കായി ഒ ആ സി സി ഇന്‍കാസ് നിര്‍മ്മിച്ച് നല്‍കിയ 12 വീടുകളുടെ താക്കോല്‍ദാനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടില്‍ വീടില്ലാത്ത ഒരാള്‍ പോലുമുണ്ടാകരുതെന്ന ചിന്തയോടെ പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയണം. വെള്ളപൊക്കവും, പ്രളയവും വയനാട്ടുകാര്‍ക്കിടയില്‍ കൂട്ടായ്മ വളര്‍ത്തി. ആ ഐക്യം വീടില്ലാതെ കഷ്ടപ്പെടുന്നവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വേണ്ടി ഉപയോഗപ്പെടുത്തണം. സര്‍ക്കാരിന്റെ മുമ്പില്‍ ശക്തമായ സമ്മര്‍ദ്ദം ഇതിനായി ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. വീട് ലഭിച്ചവരുടെ പുഞ്ചിരി ഏറെ സന്തോഷമുണ്ടാക്കുന്നതാണ്. നന്മ നിറഞ്ഞ പ്രവൃത്തികളാണ് ഒ ഐ സി സി ഇന്‍കാസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 12 വീടുകളും കയറിയിറങ്ങി കണ്ട ശേഷമായിരുന്നു രാഹുല്‍ഗാന്ധി അദ്ദേഹം മടങ്ങിയത്. കെ സി വേണുഗോപാല്‍, കെ സുധാകരന്‍, പി കെ ജയലക്ഷ്മി, എന്‍ ഡി അപ്പച്ചന്‍, കെ സി റോസക്കുട്ടിടീച്ചര്‍, കേളോത്ത് ഉമ്മര്‍ഹാജി, സജി പാട്ടത്തേക്കുഴി, റഫീക് കൂളിവയല്‍, നൗഷാദ് വടകര, അബ്ദുള്‍ മജീദ്, ആഷിക്ക് അഹമ്മദ് സംസാരിച്ചു. ഷെമീര്‍ അധ്യക്ഷത വഹിച്ചു. 

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *