May 16, 2026

കല്‍പ്പറ്റ- വാരാമ്പറ്റ റോഡ്: ആക്ഷന്‍ കമ്മിറ്റി വഴി തടയല്‍ സമരം നടത്തി.

0
IMG-20210128-WA0405.jpg
By ന്യൂസ് വയനാട് ബ്യൂറോ
പിണങ്ങോട്: കല്‍പ്പറ്റ- വാരാമ്പറ്റ റോഡ് ടാറിംഗ് പുരോഗമിക്കുമ്പോഴും പിണങ്ങോട് ടൗണില്‍ പണി നടത്താത്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിണങ്ങോട് ടൗണില്‍ വഴിതടയല്‍ സമരം നടത്തി.റോഡ് പണി ആരംഭിച്ച് രണ്ട് വര്‍ഷമായിട്ടും പിണങ്ങോട് ടൗണില്‍ ടാറിംഗോ െ്രെഡനേജോ ചെയ്തിട്ടില്ല.  സ്വകാര്യ വ്യക്തിയുടെ എതിര്‍പ്പ് കാരണമാണെന്ന് അധികാരികള്‍ പറയുമ്പോഴും അതിന് പരിഹാരം കാണാന്‍ പ്രസ്തുത വ്യക്തിയുടെയും ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തി ഏറ്റെടുത്ത കമ്പനിയുടെയും ഭാഗത്ത് നിന്ന് കഴിഞ്ഞിട്ടില്ല. എം.എല്‍എ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സ്വകാര്യ വ്യക്തിയുമായും ഉദ്യോഗസ്ഥരുമായും പല തവണ ചര്‍ച്ച നടത്തിയിട്ടും പരിഹാരമുണ്ടാക്കിയിട്ടില്ല.എത്രയും വേഗം ടാറിംഗും അനുബന്ധ പ്രവര്‍ത്തികളും നടത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *