ഓഫീസ് പരിസരം പൂക്കൾ കൊണ്ട് വർണ്ണാഭമാക്കി ഫയർ സ്റ്റേഷൻ.


Ad
ജോലിത്തിരക്കിനിടയിലും തൻറെ സ്റ്റേഷനും പരിധിയും , പൂക്കൾകൊണ്ട് വർണ്ണശബളമാക്കുകയാണ് കൽപ്പറ്റ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ. 
സ്റ്റേഷനും പരിധിയും കഴുകി വൃത്തിയാക്കി , പൂക്കൾ നട്ടുപിടിപ്പിച്ച്  മനോഹരമാക്കുന്ന തിരക്കിലാണ് കൽപ്പറ്റ ഫയർഫോഴ്സ് ഓഫീസർ ജോമി സാറും സംഘവും. സ്വമേധയാ  ക്ലബ്ബിലെ ജീവനക്കാരിൽ നിന്നും ലഭിച്ച  സംഭാവന തുക കൊണ്ടാണ് ചെടികളും, ചട്ടി മറ്റ് സാമഗ്രികൾ വാങ്ങിയത് .  നഗരസഭ ചെയർമാൻ മുതൽ എല്ലാവരും നല്ല പിന്തുണ നൽകുന്നുണ്ടെന്ന്  ഓഫീസർ ജോമി  കെ എം  പറഞ്ഞു. ദിവസവും ക്ലബ്ബിലെ ജീവനക്കാർ മാറിമാറിയാണ് ചെടികളെല്ലാം പരിചരിക്കുന്നത്.  ഇത്തരത്തിൽ മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കുന്ന അതിലൂടെ കാട്ടുതീ തുറക്കാൻ കഴിയുമെന്നും പരിസരം വൃത്തിയുള്ളതും മാലിന്യവിമുക്തവും ആയി കാണാൻ കഴിയുമെന്നും ഓഫീസർ ജോമി കെ എം പറഞ്ഞു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *