April 24, 2024

ചെറുകിട ഭൂഉടമകൾക്കെതിരെ ദ്രോഹ നടപടികൾക്കെതിരെ ഭൂഉടമസ്ഥാവകാശ സംരക്ഷണ സമിതി പ്രക്ഷോഭം ആരംഭിച്ചു.

0
Img 20210127 Wa0023.jpg
കൽപ്പറ്റ:  .ഭൂപരിഷ്ക്കരണ നിയമപ്രകാരം ഇളവു ലഭിച്ച പ്ലാൻ്റേഷൻ ഭൂമി കൈവശം വെക്കുന്ന ചെറുകിട ഭൂഉടമകൾക്കെതിരെ റവന്യു വകുപ്പിൻ്റെ ദ്രോഹ നടപടികൾക്കെതിരെ വയനാട് ഭൂഉടമസ്ഥാവകാശ സംരക്ഷണ സമിതിയുടെ പ്രക്ഷോഭ പരിപാടികൾ ആരംഭിച്ചു. കൽപ്പറ്റ ഫലാഹ് പബ്ലിക്ക് സ്കൂളിൽ ചേർന്ന കൺവെൻഷൻ കൽപ്പറ്റ എം.എൽ.എ ശ്രീ.സി.കെ.ശശീന്ദ്രൻ ഉൽഘാടനം ചെയ്തു.അഡ്വ.സാദിഖ് നീലിക്കണ്ടി അധ്യക്ഷത വഹിച്ചു.അഡ്വ.വെങ്കിട സുബ്രഫണ്യൻ വിഷയാവതരണം നടത്തി.ജനറൽ കൺവീനർ ബേബി മാത്യു ഭൂഉടമകൾ നേരിടുന്ന പ്രതിസന്ധിയും  തുടർ നടപടികളും വിശദികരിച്ചു.വിവിധ രാഷ്ട്രിയ പാർട്ടികളെ പ്രതിനിധീകരിച്ച് ടി.മണി, ഡി.രാജൻ, അഡ്വ.ഖാലിദ് രാജ, ശ്രീനിവാസൻ, വിനോദ് കുമാർ, ടി.രജുല എന്നിവർ പിന്തുണയറിയിക്കുകയും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പ്രകടനപത്രികയിൽ വിഷയം ഉൾപ്പെടുത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.പ്രൊഫ.പി.സി രാമൻ കുട്ടി പ്രമേയാവതരണം നടത്തി.പി.ആർ ബാലകൃഷ്ണൻ നന്ദി പറഞ്ഞു. വിഷയം റവന്യൂസെക്രട്ടറി മുമ്പാകെ ഉന്നയിക്കാനും, കേരള സർക്കാർ നടത്തുന്ന അദാലത്തിൽ അവതരിപ്പിച്ച് സർക്കാരിൽ സമ്മർദ്ദം ചെലുത്താനും തിരുമാനിച്ചു.57 കൊല്ലം മുൻപ് അന്നത്തെ സാഹചര്യത്തിനനുസരിച്ച് കൊണ്ടുവന്ന ഭൂ നിയമം കാലാനുസൃതമായി പരിഷ്ക്കരിക്കേണ്ടതാണ്. ജനസംഖ്യ വർദ്ധനവിനനുസൃതമായി വീടുകളും, സ്ഥാപനങ്ങളും വർദ്ധിക്കുന്നതും ഭൂമി തുണ്ടവൽക്കരിക്കപ്പെടുന്നതും സ്വാഭാവികമാണെന്നും യോഗം വിലയിരുത്തി.ഫെബ്രുവരി മാസത്തിൽ കളക്ടറേറ്റിനു മുമ്പിൽ ധർണ നടത്തും. ഭൂപരിഷക്കരണ നിയമപ്രകാരം ഭൂപരിധി നിശ്ചയിക്കുമ്പോൾ ഇപ്പോൾ കൈവശം വെക്കുന്ന വിസ്തൃതി കണക്കാക്കുക, നിശ്ചിത പരിധിക്കുള്ളിലുള്ള ഭൂമി കൈവശം വെക്കുന്ന ആളുകൾക്ക് അവരുടെ ആവശ്യങ്ങൾക്കായി ഭൂമി ഉപയോഗിക്കാനുള്ള അവകാശം നൽകണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *