May 16, 2026

വയനാട് അഡിഷണൽ എസ്.പി ആയി കെ.പി അബ്ദുള്‍ റസാഖിനെ നിയമിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സംസ്ഥാനത്തെ എ.എസ്.പി/ഡി.വൈ.എസ്.പിമാരെ സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവിറങ്ങി. വയനാട് അഡി.എസ്.പി ആയി കെ.പി അബ്ദുള്‍ റസാഖിനെ നിയമിച്ചു. കോഴിക്കോട് സിറ്റി അഡി.എസ്.പി ആയിരുന്നു അദ്ദേഹം. വയനാട് അഡിഷണൽ എസ്.പി ആയിരുന്ന വി.ഡി വിജയനെ കണ്ണൂര്‍ അഡിഷണൽ എസ്.പി ആയി നിയമിച്ചിട്ടുണ്ട്. ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ബിജോ അലക്‌സാണ്ടറിനെ തൃശൂര്‍ സിറ്റി ഡി.സി.ആര്‍.ബി യിലേക്ക് മാറ്റി. വയനാട് എസ്.എം.എസ് ഡി.വൈ.എസ്.പിയായി കെ.എല്‍ രാധാകൃഷ്ണനെ നിയമിച്ചു.നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി വി.രജികുമാറിനെ കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്ലിലേക്ക് സ്ഥലം മാറ്റി. അബ്ദുള്‍ വഹാബ് വടക്കേമടോമയിലാണ് വയനാടിന്റെ പുതിയ നാര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *