മധ്യവയസ്കൻ്റെ മരണം കൊലപാതകം: പ്രതി പിടിയിൽ


Ad
പനമരം: പനമരത്തെ സ്വകാര്യകെട്ടിടത്തില്‍ മധ്യവയസ്‌കനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. പനമരം നീരട്ടാടി മുരിങ്ങമറ്റം നാലുസെന്റ് കോളനിയിലെ നടിയാനിയില്‍ എന്‍.യു. ബാബു(ഏച്ചോം ബാബു55)വാണ് മരിച്ചത്. സംഭവ ദിവസം ബാബുവിന്റെ കൂടെയുണ്ടായിരുന്ന കന്യാകുമാരി നെയ്ക്കാമണ്ടം വാളവളയില്‍ വീട്ടില്‍ നെല്‍സന്‍ (60) നെയാണ് പനമരം പോലീസ് പിടികൂടിയത്. മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനിടയില്‍ നെല്‍സന്‍ ബാബുവിനെ മര്‍ദിച്ച് കൊന്നതായും, പിന്നീട് മുകളില്‍ നിന്നും കോണിപ്പടിയിലേക്ക് വലിച്ചിടുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തിലേറ്റ മര്‍ദ്ദനമാണ് മരണകാരണമെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്.
ജനുവരി  26 ന് വൈകീട്ട് പ്രതിയും കൊല്ലപ്പെട്ട ബാബുവും പണം പങ്കിട്ടു മദ്യം വാങ്ങി പ്രതി താമസിക്കുന്ന പനമരത്തെ നെല്ലാറാട്ടുള്ള  ഒറ്റമുറി വാടക റൂമില്‍ വെച്ചു മദ്യപിക്കുകയും തുടര്‍ന്ന് പങ്കിട്ടു വാങ്ങിയ മദ്യത്തില്‍ ബാബു കൂടുതല്‍ കുടിച്ചെന്ന് പറഞ്ഞ് വാക്ക് തര്‍ക്കം  നടക്കുകയും അതിനെ തുടര്‍ന്നു ള്ള അടിപിടിയില്‍ ബാബു മരണപ്പെടുകയുമായിരുന്നു. അതിന് ശേഷം മൃത ദേഹം കോണിപ്പടിയിലേക്ക് മറിച്ച് ഇടുകയുമായിരുന്നു എന്നാണ് പ്രതി കുറ്റ സമ്മതം നടത്തിയിരിക്കുന്നതെന്ന് പോലീസ് പറയുന്നു. പ്രതി തന്നെയാണ് ബാബു മരണപ്പെട്ട് കിടക്കുന്ന കാര്യം ആളുകളെ അറിയിക്കുന്നതും തുടര്‍ന്ന് ഇയളുടെ മൊഴി പ്രകരമാണ് അസ്വാഭാവിക മരണത്തിന് പനമരം പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതും.പോസ്റ്റമോര്‍ട്ട് റിപ്പോര്ട്ടി ല്‍ ബലപ്രയോഗം നടന്നതായും കഴുത്തില്‍ അടിയേറ്റ പരിക്കുമാണ്  മരണകരണവും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.   ജില്ലാ പോലീസ് മേധാവി ജി.പുങ്കൂഴലി ഐ.പി.എസ്.   സംഭവസ്ഥലം സന്ദര്‍ശിച്ചു തന്നെ കല്‍പ്പറ്റ ഡിവൈഎസ്പിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷണം നടത്താന്‍ അറിയിക്കുകയായിരുന്നു. പനമരം ഇന്‍സ്‌പെക്ടര്‍ രജീന കെ ജോസ് , എസ്.ഐ. അനില്‍ കുമാര്‍, എസ്.സി.പി.ഒ ഗോപാലകൃഷ്ണന്‍, സി.പി.ഒ ഷെറിന്‍ ചാക്കോ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തി ാക്കി പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനുമായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐ.പി.എസ് അറിയിച്ചു. ബാബുവിന്റെ ഭാര്യ ജയകുമാരി. മക്കള്‍: ജിതിന്‍, ജോമിഷ്. മരുമകന്‍: സുനീഷ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *