July 14, 2026

തൃശ്ശിലേരി സബ്‌ സെന്റർ പി എച്ച് സി ആയി ഉയർത്തണം- എ.ഐ. വൈ.എഫ്

0
IMG_20211101_083925.jpg
By ന്യൂസ് വയനാട് ബ്യൂറോ

     തിരുനെല്ലി പഞ്ചായത്തിലെ 13 15 16 17 വാർഡുകളിലെ ആദിവാസികളടക്കമുള്ള സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ തൃശ്ശിലേരി സബ് സെന്റർ  പി എച്ച് സി ആയി ഉയർത്തുന്നതിനും സ്ഥിരമായി ഒരു ഡോക്ടറെ നിയമിക്കുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് എഐവൈഎഫ് തൃശ്ശിലേരി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ പ്രദേശത്തെ അസുഖ ബാധിതരായ നിർധനരായ ആളുകൾ കിലോമീറ്ററുകൾ താണ്ടിയാണ് ചികിത്സ തേടുന്നത്. വരുംദിവസങ്ങളിൽ ഈ ആവശ്യങ്ങൾ ഉന്നയിച്ച് എഐവൈഎഫ് നേതൃത്വത്തിൽ പ്രദേശവാസികളുടെ ഒപ്പുശേഖരണം നടത്തി ഡിഎംഒ തിരുനെല്ലി പഞ്ചായത്ത് അധികൃതർ തുടങ്ങിയവർക്ക് പരാതി നൽകുന്നതിനും എഐവൈഎഫ് തീരുമാനിച്ചു.
 യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ്‌ സനൂപ് വി സി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോബി ആന്റണി, ബേസിൽ ജെയിംസ്, വിജേഷ് സാമൂൽ, ബിജു.കെ.ബി. തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *