അഞ്ചാംമൈൽപെട്രോൾ പമ്പിൽ നിന്നും ഇന്ധനം മാറ്റി നിറച്ച തിനെ തുടർന്നുണ്ടായ തകരാർ പരിഹരിച്ചതിനുള്ള ചിലവ് ചോദിച്ചതിൻ്റെ പേരിൽ കൈയ്യേറ്റം ചെയ്തെന്ന്

മാനന്തവാടി: പെട്രോൾ പമ്പിൽ നിന്നും
വാഹനത്തിൽ ഇന്ധനം മാറ്റി നിറച്ച
തിനെ തുടർന്നുണ്ടായ തകരാർ പരിഹരിച്ചതിനുള്ള ചിലവ് ചോദിച്ചതിൻ്റെ പേരിൽ കൈയ്യേറ്റം ചെയ്യുകയും,മൊബൈൽ തകർക്കുകയും, വാഹനം തടഞ്ഞുവെക്കുകയും ചെയ്തതായി പരാതി.
അഞ്ചാംമൈലിലെ നയന ഫില്ലിംഗ് സ്റ്റേഷനിൽ നിന്നും, കാറിന്
പെട്രോളിന് പകരം ഡീസലാണ് നിറച്ച തെന്നും ഇത് പരിഹരിച്ചതിനുള്ള ചിലവ് ചോദിച്ചതിൻ്റെ പേരിൽ കയ്യേറ്റം ചെയ്ത തായികെല്ലൂർനാലാം മൈൽ സ്വദേശി കോരൻ കുന്നൻ അബ്ദുൽ സമദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ടൊയോട്ട എത്യൂസ് ലിവ കാറിൽ അഞ്ചാംമൈൽപമ്പിൽ നിന്നും 29 ന് പെട്രോളിന് പകരം ഡീസൽ നിറക്കുകയായിരുന്നു.
വാഹനത്തിനുണ്ടാകുന്ന തകരാർ പരിഹരിക്കുന്നതിനുള്ള ചിലവ് പെട്രോൾ പമ്പ് ഉടമ വഹിക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് പിൻമാറുകയായിരുന്നുവെന്ന് അബ്ദുൽ സമദ് പറഞ്ഞു.
കാർ റിപ്പയറിംങ്ങിന് കൊണ്ട് പോകുന്നതിനുള്ള
റിക്കവറി വാൻവാടകയായ ആറായിരം രൂപയും, പമ്പിൽ നിന്നും പതിനഞ്ച് ലിറ്റർ പെട്രോളും തരുകയും ചെയ്തു.
പിന്നീട്കാർ റിപ്പയറിംങ്ങിന് ചിലവായ 2311 രൂപ നൽകാമെന്ന് പറഞ്ഞതിനെ തുടർന്ന് പെട്രോൾ പമ്പിലെത്തിയപ്പോൾ ചിലർ ചേർന്ന് മർദ്ദിക്കുകയും, മൊബൈൽ ഫോൺ പിടിച്ചു വാങ്ങി റോഡിൽ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു.
കാറിൽ കയറി പോകാൻ നേരം കാർ തടയുകയായിരുന്നു.പിന്നീട് മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും, പനമരം പോലീസ് സ്റ്റേഷനിൽ പരാതിയും നൽകി.
എന്നെ മർദ്ദിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും,
എനിക്ക് ഉണ്ടായ മാനഹാനിക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും വാർത്താ സമ്മേളനത്തിൽ കെ.കെ.അബ്ദുൽ സമദ് ആവശ്യപ്പെട്ടു.



Leave a Reply