September 1, 2026

സമയം, സമഗ്ര ചിന്ത, നീതി കാലാവസ്ഥാ റിപ്പോർട്ടിംഗിലെ അടിസ്ഥാന ഘടകങ്ങള്‍ ഇവയാകണം; മാധ്യമ ലോകത്തിന് യുവ കാലാവസ്ഥാ ആക്ടിവിസ്റ്റുകളുടെ അഭ്യര്‍ത്ഥന

0
IMG_20211103_085027.jpg
By ന്യൂസ് വയനാട് ബ്യൂറോ
പരിഭാഷ : ആര്‍ദ്ര പി.എ.
(പ്രമുഖ ക്ലൈമറ്റ് ആക്ടിവിസ്റ്റുകളായ ഗ്രെറ്റ തന്‍ബെര്‍ഗും വനേസ്സാ നകാതേയും ആഗോള പത്ര മാധ്യമങ്ങള്‍ക്ക് എഴുതിയ അഭ്യര്‍ത്ഥനയാണിത്. ബ്രിട്ടനിലെ ഗ്ലാസ്‌ഗോവില്‍ ഒക്‌ടോബര്‍ 31 തൊട്ട് നവമ്പര്‍ 12വരെ നടക്കു ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഗ്ലാസ്‌ഗോവിലെത്തിയ ഗ്രെറ്റയും വനേസ്സയും സംയുക്തമായാണ് ഈ പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. സ്വീഡിഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഗ്രെറ്റ തന്‍ബെര്‍ഗിന്റെ മുന്‍കൈയ്യില്‍ ആരംഭിച്ച 'ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍' പ്രസ്ഥാനവും ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ നിുള്ള വനേസ്സാ നകാതേയുടെ നേതൃത്വത്തില്‍ ആരംഭിച്ച 'റൈസ് അപ്' പ്രസ്ഥാനവും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ആഗോള തലത്തില്‍ ഉയർന്നു വരു യുവജന മുന്നേറ്റങ്ങള്‍ക്ക് ആവേശം പകരുതാണ്. 
ലോകമെമ്പാടുമുള്ള പ്രിയ മാധ്യമ പത്രാധിപന്മാരേ,
ഉരുകുന്ന ഹിമാനികള്‍, കാട്ടുതീ, വരള്‍ച്ച, മാരകമായ ഉഷ്ണ തരംഗങ്ങള്‍, വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകള്‍, ജൈവവൈവിധ്യ നഷ്ടം. ഇതെല്ലാം, എല്ലായ്‌പ്പോഴും നമുക്ക് ചുറ്റും സംഭവിക്കുന്ന, അസ്ഥിരമാക്കപ്പെടു ഒരു ഗ്രഹത്തിന്റെ ലക്ഷണങ്ങളാണ്. 
അത്തരത്തിലുള്ള കാര്യങ്ങളാണ് ചിലപ്പോഴെങ്കിലും നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുത്. എന്നിരുന്നാലും കാലാവസ്ഥാ പ്രതിസന്ധി ഇതിനെക്കാളൊക്കെ വളരെ വലുതാണ്. നിങ്ങള്‍ക്ക് കാലാവസ്ഥാ പ്രതിസന്ധിയെ യഥാര്‍ത്ഥത്തില്‍ ഉള്‍ച്ചേര്‍ക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, സമയം, സമഗ്ര ചിന്ത, നീതി എന്നീ അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ചും നിങ്ങള്‍ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്.
ഇതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുത്?
 ഇവയെ ഒന്നൊന്നായി പരിശോധിക്കാം.
ഒന്നാമതായി, സമയത്തെക്കുറിച്ചുള്ള സങ്കല്പം. നിങ്ങളുടെ വിവരണങ്ങളില്‍ നഷ്ടമാകുന്ന സമയത്തെ സംബന്ധിച്ച (Ticking cloack) ആശയം ഉള്‍പ്പെടുന്നില്ലെങ്കില്‍, കാലാവസ്ഥാ പ്രതിസന്ധി മറ്റ് വിഷയങ്ങള്‍ക്കിടയിലെ ഒരു രാഷ്ട്രീയ വിഷയം മാത്രമാണ്. നമുക്ക് വാങ്ങാനോ നിര്‍മ്മിക്കാനോ നിക്ഷേപിക്കാനോ കഴിയുതുപോലൊന്ന് സമയത്തെ സംബന്ധിച്ച കാഴ്ചപ്പാട് ഉപേക്ഷിക്കുകയും നമുക്ക് ഇന്നത്തെ പോലെ തന്നെ തുടരുകയും പിന്നീട് 'പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും' ചെയ്യാം. 2030ല്‍ 2050ല്‍ അല്ലെങ്കില്‍ 2060ല്‍. ലഭ്യമായ ഏറ്റവും മികച്ച ശാസ്ത്രം ചൂണ്ടിക്കാണിക്കുത്, നമ്മുടെ നിലവിലെ ഉദ്‌വമന നിരക്ക് അനുസരിച്ച് 1.5 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ തുടരുതിന്, ശേഷിക്കുന്ന കാര്‍ബ ബജറ്റ് ഈ ദശാബ്ദത്തിന്റെ അവസാനത്തിന് മുന്നെ തീർന്നുപോകുമന്നാണ്.
രണ്ടാമതായി, സമഗ്ര ചിന്ത. നമ്മുടെ ശേഷിക്കു കാര്‍ബ ബജറ്റ് പരിഗണിക്കുമ്പോള്‍ എല്ലാ അക്കങ്ങളും കണക്കാക്കപ്പെടുകയും നമ്മുടെ എല്ലാ ഉദ്‌വമനങ്ങളും ഉള്‍പ്പെടുത്തുകയും വേണം. നിലവില്‍ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളെയും വന്‍കിട മലിനീകരണക്കാരെയും നിങ്ങള്‍ ഒഴിവാക്കിയിരിക്കുകയാണ്, കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളിലെ കഠിനാധ്വാനത്തിലൂടെ അവര്‍ നിര്‍മ്മിച്ചെടുത്ത, അപൂര്‍ണ്ണമായ സ്ഥിതിവിവരക്കണക്കുകള്‍ക്കും പഴുതുകള്‍ക്കും വാചാടോപങ്ങള്‍ക്കും പിന്നില്‍ ഒളിക്കാന്‍ അവരെ നിങ്ങള്‍ അനുവദിക്കുന്നു.
മൂന്നാമത്തേതും, മറ്റെല്ലാത്തിനേക്കാളും സുപ്രധാനമായത് നീതിയാണ്. കാലാവസ്ഥാ പ്രതിസന്ധി കേവലം തീവ്ര കാലാവസ്ഥ എന്നത് മാത്രമല്ല. അത് മനുഷ്യരെക്കുറിച്ചാണ്. യഥാര്‍ത്ഥ മനുഷ്യരെക്കുറിച്ച്. കാലാവസ്ഥാ പ്രതിസന്ധി സൃഷ്ടിക്കാന്‍ ഏറ്റവും കുറച്ച് കാര്യങ്ങള്‍ ചെയ്ത ആളുകള്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. ദക്ഷിണാര്‍ദ്ധഗോളം കാലാവസ്ഥാ പ്രതിസന്ധിയുടെ മുന്‍നിരയിലാണെങ്കില്‍ കൂടിയും ഒരിക്കലും ലോകത്തിലെ പത്രങ്ങളുടെ മുന്‍ പേജുകളില്‍ വരാറില്ല. പാശ്ചാത്യ മാധ്യമങ്ങള്‍ കാലിഫോര്‍ണിയയിലോ ഓസ്ട്രേലിയയിലോ ഉള്ള കാട്ടുതീയിലും യൂറോപ്പിലെ വെള്ളപ്പൊക്കത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, കാലാവസ്ഥയുമായി ബന്ധപ്പെ' ദുരന്തങ്ങള്‍ ദക്ഷിണ ഗോളാര്‍ദ്ധ പ്രദേശങ്ങളിലുടനീളമുള്ള സമൂഹങ്ങളെ നശിപ്പിക്കുന്നത് സംബന്ധിച്ച് വളരെ കുറച്ച് കവറേജ് മാത്രമേ ലഭിക്കാറുള്ളൂ.
നീതിയുടെ അംശം ഉള്‍പ്പെടുത്തണമെങ്കില്‍, ഉദ് വമനം കുറയ്ക്കുന്നതിനുള്ള ചടുലതയേറിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉത്തരാര്‍ദ്ധഗോളത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം നിങ്ങള്‍ക്ക് അവഗണിക്കാനാവില്ല. ഈ വര്‍ഷാവസാനത്തോടെ, ആഗോളതാപനം വര്‍ദ്ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ നിലനിര്‍ത്തുന്നതില്‍ 66% സാധ്യത നല്‍കുന്ന കാര്‍ബൺ ബജറ്റിന്റെ 89% ലോകം കൂട്ടായി കത്തിച്ചുകളയും.
അതുകൊണ്ടുതന്നെ ചരിത്രപരമായ ഉദ്വമനം കണക്കാക്കുക എന്നത് മാത്രമല്ല, വാസ്തവത്തില്‍ കാലാവസ്ഥാ നീതിയെക്കുറിച്ചുള്ള സംവാദത്തിന്റെ ഹൃദയഭാഗം കൂടിയാണ് അതെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാകുന്നത്. എന്നിട്ടും ചരിത്രപരമായ ഉദ്വമനങ്ങള്‍ ഇപ്പോഴും മാധ്യമങ്ങളും അധികാരത്തിലുള്ള ആളുകളും പൂര്‍ണ്ണമായും അവഗണിക്കുകയാണ്.
പാരീസ് ഉടമ്പടിയില്‍ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങള്‍ക്ക് താഴെ നില്‍ക്കാനും അതുവഴി മനുഷ്യ നിയന്ത്രണത്തിന് അതീതമായി തിരിച്ചുപിടിക്കാനാവാത്ത ശൃംഖലാ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള അപകട സാധ്യതകള്‍ കുറയ്ക്കാനും, ലോകം ഇതുവരെ കണ്ടിട്ടുള്ളതില്‍ നിന്ന് വ്യത്യസ്തമായി നമുക്ക് അടിയന്തിരമായും കര്‍ശനമായും വാര്‍ഷിക മലിനീകരണം കുറയ്‌ക്കേണ്ടതുണ്ട്. സമീപഭാവിയില്‍ അതിനോട് അടുത്തുനില്‍ക്കു എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന സാങ്കേതിക പരിഹാരങ്ങള്‍ നമ്മുടെ പക്കലില്ലാത്തതിനാല്‍, നമ്മുടെ സമൂഹത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കുന്നതില്‍ നമ്മുടെ നേതാക്കള്‍ പരാജയപ്പെട്ടതിന്റെ അസുഖകരമായ ഫലമാണ് നാം അനുഭവിക്കുത്.
ഈ പരാജയം തിരുത്താന്‍ സഹായിക്കാനുള്ള നിങ്ങളുടെ ഉത്തരവാദിത്തം അമിതമായി കാണാനാവില്ല. നാമെല്ലാം സാമൂഹിക ജീവികളാണ്, നമ്മുടെ നേതാക്കളും മാധ്യമങ്ങളും നമ്മള്‍ ഒരു പ്രതിസന്ധിയിലാണെ മട്ടില്‍ പെരുമാറുില്ലെങ്കില്‍ തീര്‍ച്ചയായും നമ്മള്‍ പ്രതിസന്ധിയിലാണെ് നമുക്ക് മനസ്സിലാകില്ല. നമ്മുടെ സമൂഹം നേരിടുന്ന വലിയ വെല്ലുവിളികളെക്കുറിച്ച് വസ്തുനിഷ്ഠമായി പൗരന്മാരെ അറിയിക്കുന്ന ഒരു സ്വതന്ത്ര മാധ്യമമാണ് പ്രവര്‍ത്തിക്കുന്ന ജനാധിപത്യത്തിന്റെ അനിവാര്യ ഘടകങ്ങളിലൊന്ന് . മാധ്യമങ്ങള്‍ അധികാരത്തിലിരിക്കുന്ന ആളുകളെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കോ നിഷ്‌ക്രിയത്വത്തിനോ ഉത്തരവാദികളാക്കണം.
ഞങ്ങളുടെ അവസാന പ്രതീക്ഷകളില്‍ ഒരാളാണ് നിങ്ങള്‍. നമുക്കുള്ള വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയധികം ആളുകളിലേക്ക് എത്തിച്ചേരാനുള്ള സാധ്യതയും അവസരവും മറ്റാര്‍ക്കും ഇല്ല. നിങ്ങളില്ലാതെ ഞങ്ങള്‍ക്ക് ഇത് ചെയ്യാനാവില്ല. കാലാവസ്ഥാ പ്രതിസന്ധി കൂടുതല്‍ പ്രാധാന്യമുള്ളതായി മാറാന്‍ പോകുന്നു. നമുക്ക് ഇപ്പോഴും ഏറ്റവും മോശമായ അനന്തരഫലങ്ങള്‍ ഒഴിവാക്കാനാകും. പക്ഷെ ഇത്തെ പോലെ തുടർന്നാല്‍ സാധ്യമല്ല തന്നെ. ഒറ്റരാത്രികൊണ്ട് ഇതിവൃത്തം മാറ്റാനുള്ള വിഭവങ്ങളും സാധ്യതകളും നിങ്ങള്‍ക്കുണ്ട്.
ആ വെല്ലുവിളി സ്വീകരിക്കണോ വേണ്ടയോ എന്നത് നിങ്ങളുടെ തീരുമാനമാണ്. രണ്ടായാലും ചരിത്രം നിങ്ങളെ വിധിക്കും.
ഗ്രെറ്റ, വനേസ്സ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *