പാൽ ഗുണനിലവാരം ഉറപ്പ് വരുത്താൻ മാനന്തവാടി ക്ഷീരസംഘം പരിശീലന പരിപാടി നടത്തി

മാനന്തവാടി:-പാൽ ഗുണമേന്മാ വർഷാചരണത്തിന്റെ ഭാഗമായി ക്ഷീരവികസന വകുപ്പുംമിൽമയുമായി ചേർന്ന് മാനന്തവാടി ക്ഷീരസംഘം പാൽ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനാവശ്യമായ ക്ഷീരകർഷക പരിശീലനപരിപാടി നടത്തി.സംഘത്തിലെ മുഴുവൻ കർഷകർക്കും അവർ ഉൽപാദിപ്പിക്കുന്ന പാലിന് അണു ഗുണനിലവാരം ഉറപ്പ് വരുത്തി വരുമാനം വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. കർഷകർ ഉൽപാദിപ്പിക്കുന്നപാലിന് 3.9 ശതമാനം കൊഴുപ്പ്, 8.4 ശതമാനം കൊഴുപ്പിതരം, 215 മിനുറ്റിൽ കുറയാതെ എം.ബി.ആർ.ടി. എന്നിവ ഉറപ്പു വരുത്തുന്നതിനായി ചെയ്തു വരുന്ന ക്യാമ്പയിന്റെ തുടർച്ചയായാണ് പരിശീലനപരിപാടി സംഘടിപ്പിച്ചത്.
കർഷക തലത്തിലും സംഘം തലത്തിലും ഇടപെടലുകൾ നടത്തി ഗുണമേന്മ കുറഞ്ഞ പാലിന്റെ ഗുണനിലവാരം പടിപടിയായി ഉയർത്തുക വഴി കർഷകർക്ക് മികച്ച വിലയും ലഭിക്കും. പരിശീലനപരിപാടിയിൽ സംഘം പ്രസിഡന്റ് പി.ടി.ബിജു അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി ഡി.ഇ.ഒ.
നിഷാദ് വി.കെ. മിൽമ സീനിയർ സൂപ്പർവൈസർ ഷിജോമാത്യു തോമസ്, ഡി.എഫ്.ഐ. അഭിലാഷ് എന്നിവർ ക്ലാസെടുത്തു. സംഘം സെക്രട്ടറി എം.എസ്. മഞ്ജുഷ സ്വാഗതവും അഭിലാഷ് നന്ദിയും പറഞ്ഞു.ക്ലാസിൽ പങ്കെടുത്ത കർഷകർക്ക് മിൽമാമീൻ കാൽസ്യം പൗഡർ സബ്സിഡി നിരക്കിൽ വിതരണം നടത്തി.



Leave a Reply