April 24, 2026

കൽപ്പറ്റ എച്ച് എം യു പി സ്കൂൾ പുതിയ ബ്ലോക്ക് ഉദ്ഘാടനം സിദ്ദീഖ് എംഎൽഎ നിർവഹിക്കും

0
IMG_20211104_102653.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ: കൽപ്പറ്റ, എച്ച് ഐ എം യു പി സ്കൂളിൻ്റെ പുതുതായി പണി കഴിഞ്ഞ നാലാം ബ്ലോക്കിൻ്റെ ഉദ്ഘാടനം നവംബർ അഞ്ച് വെള്ളി, മൂന്ന് മണിക്ക് കൽപ്പറ്റ നിയോജക മണ്ഡലം എംഎൽഎ അഡ്വ:സിദ്ദിഖ് നിർവഹിക്കും. കൽപ്പറ്റ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് മുഖ്യപ്രഭാഷണം നടത്തും, സ്കൂൾ മാനേജർ പയന്തോത്ത് മൂസ അദ്ധ്യക്ഷം വഹിക്കും, സ്കൂൾ കൽപ്പറ്റ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിവരാമൻ, വാർഡ് കൗൺസിലർ ശരീഫ ടീച്ചർ, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ഭാരവാഹികളായ അഡ്വക്കറ്റ് കല്ലങ്കോടൻ മൊയ്തു,സി. മൊയ്തീൻകുട്ടി, വി.എ അബ്ദുൽ മജീദ്, എം സി ഹുസൈൻ, എം പി ഹുസൈൻ, ഹാരിസ് ടി,
വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സൈമൺ വി എം, പി ടി എ പ്രസിഡണ്ട് സുലൈമാൻ ഇസ് മാലി, എച്ച് എം ഇൻ ചാർജ് ബീന മാത്യു, തുടങ്ങിയവർ പ്രസംഗിക്കും. ഈ അധ്യയന വർഷം 
വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പ്രവേശനം നേടിയ പ്രൈമറി വിദ്യാലയമാണ് കൽപ്പറ്റ എച്ച്.ഐ.എം യുപി സ്കൂൾ വിദ്യാർത്ഥികളുടെ ആധിക്യം കണക്കിലെടുത്ത് മാനേജ്മെൻറ് കമ്മിറ്റി പുതിയ ബ്ലോക്ക് ഈ കൊറോണ കാലഘട്ടത്തിലാണ് പണി പൂർത്തിയാക്കിയത്. വിദ്യാലയത്തിലെ ഭൗതിക സൗകര്യങ്ങൾ കൂട്ടുന്നതിന് വേണ്ടി തുടർ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.ഏറ്റവും കൂടുതൽ സാധാരണ കുടുംബങ്ങളിലും ഗോത്ര വിഭാഗങ്ങളിലുമുള്ള കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ ആധുനിക വൽക്കരിക്കുമ്പോൾ അതിൻറെ ഗുണഭോക്താക്കൾ സമൂഹത്തിൻ്റെ അടിത്തട്ടുകാർക്ക് ലഭിക്കുമെന്നതു തന്നെയാണ് ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിൽ വിദ്യാലയം തുടക്കം കുറിച്ച മുൻ തലമുറക്കാരുടെ ലക്ഷ്യവും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *