സ്നേഹ ഭവനം : ഉദ്‌ഘാടനവും,താക്കോൽദാനവും നവംബർ 5 ന് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവ്വഹിക്കും

തൊണ്ടർനാട്: തൊണ്ടർനാട് എംടിഡിഎംഎച്ച്എസ്എസ് ലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകുന്ന സ്നേഹ ഭവനത്തിന്റെ താക്കോൽദാനം നവംബർ 5 ന് രാവിലെ 9.30 ന് ബഹു: വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .
പ്രസ്തുത ചടങ്ങിൽ ഒ.ആർ കേളു എം.എൽ.എ അധ്യക്ഷത വഹിക്കും . അതോടൊപ്പം ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളായ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും കുഞ്ഞോം എ.യു.പി. സ്കൂളിലെ അധ്യാപകനുമായ എ. ഇ സതീഷ് ബാബുവിനേയും,എൻഎസ്എസ് ജില്ലാ കോർഡിനേറ്റർ ശ്യാൽ കെ.എസ്നെയും ആദരിക്കും. ഇതോടൊപ്പം സ്കൂളിലെ ജൈവ പച്ചക്കറി കൃഷി ഉദ്ഘാടനവും ആസ്പിരേഷണൽ ജില്ലാ മത്സരവിജയി അഷ്മിൽ ഷാസ് അഹമ്മദിനെ ആദരിക്കുകയും ചെയ്യും.



Leave a Reply