April 24, 2026

പെരിക്കല്ലൂരിൽ പ്രീ -മെട്രിക് ഹോസ്റ്റൽ ആരംഭിച്ചു

0
IMG_20211104_121424.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി – വർഷങ്ങളായി മുള്ളൻകൊല്ലിയിൽ ഇടുങ്ങിയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ആൺകുട്ടികളുടെ ട്രൈബൽ ഹോസ്റ്റലാണ് പെരിക്കല്ലൂരിൽ തുറന്നു കൊടുത്തത്. അഞ്ച് കോടി രൂപ ചെലവിലാണ് കെട്ടിടം പണിതത്. ഇതോടെ കൂടുതൽ സൗകര്യങ്ങൾ കുട്ടികൾക്ക് ലഭിക്കും.120 പേർക്ക് ഇവിടെ താമസിക്കാൻ കഴിയും. ഹോസ്റ്റലിന്റെ ഉദ്ഘാടാനം പഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയൻ നിർവഹിച്ചു. വാർഡ്‌ മെമ്പർ ജോസ് നെല്ലേടം അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *