April 28, 2024

പുൽപ്പള്ളി കാരുണ്യ പെയിൻ & പാലിയേറ്റീവ് കെയർ ക്ലിനിക്കിന്റെ ആഭ്യ മുഖ്യ ത്തിൽ ഏകദിന പരിശീലന പരിപാടി നടത്തി

0
Img 20211104 121836.jpg
റിപ്പോർട്ട്‌ : ദീപാ ഷാജി പുൽപള്ളി
വയനാട് ജില്ലയിൽ സാന്ത്വനപരിചരണ മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന പാലിയേറ്റീവ് കെയർ ആണ് പുൽപ്പള്ളിയിലെ കാരുണ്യ പെയിൻ & പാലിയേറ്റീവ് കെയർ ക്ലിനിക്ക്.
ഈ ക്ലിനിക്കിന്റെ നേതൃത്വത്തിൽ പുതിയതും – പഴയതുമായ കാരുണ്യയുടെ സന്നദ്ധ – സേവന പ്രവർത്തകർക്കായി സാന്ത്വനപരിചരണം ഏകദിന പരിശീലന പരിപാടി നടത്തി.
 പുൽപ്പള്ളി വന മൂലിക ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടിക്ക് മേപ്പാടി വിംസ് മെഡിക്കൽ കോളേജിലെ നഴ്സിങ് സൂപ്രണ്ട്: ഗിരീഷ് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ക്ലാസ്സുകൾ നയിച്ചു.
 പുൽപ്പള്ളി കാരുണ്യ ക്ലിനിക് പ്രസിഡന്റ് : എൻ.യു ഇമ്മാനുവൽ, സെക്രട്ടറി : സുകുമാരൻ മാസ്റ്റർ, രക്ഷാധികാരി : റ്റി. കെ പൊന്നൻ , വ്യാപാരി – വ്യവസായി ഏകോപനസമിതി പ്രസിഡന്റ് മത്തായി ആതിര, സുഹാസൻ , സുനിൽ ജോർജ്, ജെയിൻ, ഷീന എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *