May 14, 2026

ഫീഡ് ഓൺ വീൽസ് കാലി തീറ്റ ഇനി വീട്ടുമുറ്റത്ത്

0
IMG_20211106_134214.jpg
By ന്യൂസ് വയനാട് ബ്യൂറോ

പ്രത്യേക ലേഖകൻ
തിരുവനന്തപുരം-കോവിഡ്മഹാമാരിയാലും പ്രകൃതിദുരന്തങ്ങളാലും ദുരിതത്തിലായ ക്ഷീരകർഷകരെ സഹായിക്കുന്നത് ലക്ഷ്യമിട്ടാണ് മൃഗ സംരംക്ഷണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഫീഡ്സ് ,കെ എസ് ആർ ടി സി യുമായി സഹകരിച്ച് ഫീഡ് ഓൺ വീൽസ് പദ്ധതി നടപ്പിലാക്കുന്നത്. കെ എസ് ആർ ടി സി യുടെ ലോജിസ്റ്റിക് സർവീസ് പ്രയോജനപ്പെടുത്തി ഈ ആവശ്യത്തിലേക്കായി കമ്പനി ആദ്യഘട്ടത്തിൽ രണ്ട് ബസുകൾ നിരത്തിലിറക്കും. കമ്പനി ഉത്പന്നങ്ങളുമായി യാത്ര ചെയ്യുന്ന ഈ മൊബൈൽ വിൽപനശാലകളിൽ എല്ലാ ഉൽപന്നങ്ങൾക്കും പ്രത്യേക വിലക്കിഴിവ് നൽകുന്നുണ്ട്.ഇത് 40 രൂപ മുതൽ 300 രൂപ വരെയാണ്.
 പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി കമ്പനി ആലപ്പുഴ,പത്തനംതിട്ട ജില്ലകളിൽ ട്രയൽ റൺ നടത്തിയിരുന്നു.ഇത് വിജയകരമായതിനെത്തുടർന്നാണ് പദ്ധതിക്ക് ഇന്ന് ആരംഭം കുറിക്കുന്നത്. ആദ്യഘട്ടത്തിൽ കമ്പനിയുടെ കരുനാഗപ്പള്ളി, കോഴിക്കോട് യൂണിറ്റുകൾ കേന്ദ്രീകരിച്ചാവും പ്രവർത്തനം.
 ഗ്രാമീണ മേഖലകൾ, കമ്പനി ഉൽപ്പന്നങ്ങൾ നിലവിൽ ലഭ്യമല്ലാത്ത പ്രദേശങ്ങൾ എന്നിവയ്ക്ക് മുൻതൂക്കം നൽകിയാവും ഫീഡ് ഓൺ വീൽസിന്റെ യാത്ര.വഴിയിൽ ബസ് നിർത്തുന്ന സ്ഥലങ്ങളിൽനിന്നും ബസ് നിർത്തിച്ചോ കർഷകർക്ക് കമ്പനി ഉൽപ്പന്നങ്ങൾ വാങ്ങാം.ഇതുകൂടാതെ മുൻകൂർ ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. 94 47 49 01 16 എന്ന മൊബൈൽ നമ്പറിൽ ആവശ്യമായ ഉൽപ്പന്നത്തിന്റെ വിവരങ്ങളും അളവും സ്ഥലവും എസ് എം എസ് നൽകി ബുക്ക് ചെയ്യാം. ആവശ്യക്കാരുടെ എണ്ണം അനുസരിച്ച് റൂട്ട് ക്രമീകരിക്കും.
 50 കിലോ തൂക്കമുള്ള വിവിധഇനം കാലി തീറ്റകൾ 20 കിലോ തൂക്കമുള്ള കോഴിതീറ്റ/ ആട് തീറ്റ 14 കിലോ തൂക്കമുള്ള ടി എം ആർ, ഒരു കിലോ തൂക്കമുള്ള ധാതുലവണ മിശ്രിതം എന്നിവയെല്ലാം ഫീഡ് വീൽസ് വാഹനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.
 സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിദൂര മേഖലകളിലും ഫീഡ് ഓൺ വീൽസ് സൗകര്യം ലഭ്യമാകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *