May 3, 2024

നിർധന കുടുംബം സഹായം തേടുന്നു

0
Img 20211106 145446.jpg
 പുൽപ്പള്ളി :മുള്ളൻകൊല്ലി പഞ്ചായത്തിലെ കാപ്പിസെറ്റ് പ്രഭാത് കവലയിൽ താമസിക്കുന്ന അഞ്ചേരി വീട്ടിൽ ദേവസ്യ (66 ), ഭാര്യ ഓമന (63 ), മകൻ ആറോൺ (31 ) ഈ മൂന്ന് പേരും ഒരു വീട്ടിൽ ക്യാൻസർ രോഗത്താൽ വലയുന്നു.ദേവസ്യക്ക് മൾട്ടിപ്പിൾ മൈലോമ എന്ന ബ്ലഡ് കാൻസർ ഗണത്തിൽ പെട്ട രോഗമാണ്.
ഭാര്യ ഓമനയ്ക്ക് തൈറോയ്ഡ്  ക്യാ ൻസറും, ആരോണിന് ട്യൂമറുമാണ്.
കൂടാതെ ആരോണിനെ ഭാര്യയും ഒരു വയസ്സായ കുഞ്ഞും ആണ് വീട്ടിലുള്ളത്. ഒരു സന്നദ്ധ സംഘടന 4 – സെന്റിൽ പണിതു നൽകി യ വീട്ടിലാണ് ഇവർ താമസിക്കുന്നത്.
ആരോൺ ബത്തേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ചെറിയ ശമ്പളത്തിൽ ജോലി ചെയ്തുവരികയാണ്.രോഗം പിടിപെട്ടത് മുതൽ  ജോലി നഷ്ടപ്പെട്ട അവസ്ഥയിലാണ്.ഒരുമാസം ചികിത്സയ്ക്കും മറ്റുമായി ഏകദേശം 25000  –  രൂപ ചെലവ് വരുന്നു.
ഇൻഷുറൻസ് തുക തീർന്നത് കൊണ്ട് ഇപ്പോൾ ഉദാരമതികളുടെ സഹായം കൊണ്ടാണ്.
 മനുഷ്യസ്നേഹികളായ നാട്ടുകാരുടെ സഹായം ലഭിച്ചാൽ മാത്രമേ ഇനി അവർക്ക് ജീവിതം ഉള്ളൂ.
 വളരെ അത്യാവശ്യം ആയിട്ടുള്ള മരുന്ന് കാരുണ്യ ഭാഗ്യക്കുറി കെയർ നൽകിവരുന്നു.
 എന്നാൽ യാത്രയും മറ്റ് ആശുപത്രി ചെലവുകൾക്കും സഹായിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ഇപ്പോൾ.
  സഹായം നൽകാൻ സന്മനസ്സുള്ള ആൾക്കാരിൽ നിന്നും നേരിട്ടോ,  അല്ലാതെയോ താഴെ കാണുന്ന A/ C നമ്പറിൽ സഹായം നൽകാവുന്നതാണ്.
 ദേവസ്യ അഞ്ചേരിയിൽ,
 കാനറ ബാങ്ക് മീനങ്ങാടി
A/ C 0827108033607
IFSE CNRB 0000827.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *