October 14, 2026

ജില്ലയില്‍ 210 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 10.30

0
IMG_20211108_165723.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് 210 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 283 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.30 ആണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 127673 ആയി. 124411 പേര്‍ രോഗമുക്തരായി. നിലവില്‍ 2486 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2363 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.  
*രോഗം സ്ഥിരീകരിച്ചവര്‍*
പുല്‍പ്പള്ളി 32 , കല്‍പ്പറ്റ 21 , എടവക 17 , മീനങ്ങാടി , മുള്ളന്‍കൊല്ലി 13 വീതം , മുട്ടില്‍ , ബത്തേരി , വെങ്ങപ്പള്ളി , വൈത്തിരി 12 വീതം , മാനന്തവാടി 9 , അമ്പലവയല്‍ 8 , കോട്ടത്തറ 7 , പനമരം 6 , കണിയാമ്പറ്റ , നെന്മേനി , നൂല്‍പ്പുഴ , തിരുനെല്ലി 5 വീതം , പൂതാടി , വെള്ളമുണ്ട 4 വീതം , പടിഞ്ഞാറത്തറ 3 , തവിഞ്ഞാല്‍ 2 , മേപ്പാടി , മൂപ്പൈനാട് , പൊഴുതന ഒരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
*869 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (08.11.21) പുതുതായി നിരീക്ഷണത്തിലായത് 869 പേരാണ്. 678 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9155 പേര്‍. ജില്ലയില്‍ നിന്ന് 298 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 842477 സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 841343 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 713670 പേര്‍ നെഗറ്റീവും 127673 പേര്‍ പോസിറ്റീവുമാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *