പൂജ കര്‍മ്മങ്ങളുടെയും ചികിത്സ യുടെയും മറവില്‍ പ്രായപൂര്‍ത്തി യാകാത്ത പീഡിപ്പിച്ച സംഭവം; പ്രതിക്ക് 27 വര്‍ഷം കഠിനതടവ്
പൂജ കര്‍മ്മങ്ങളുടെയും ചികിത്സ
യുടെയും മറവില്‍ പ്രായപൂര്‍ത്തി
യാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും, മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിൽ
പ്രതിക്ക് 27 വര്‍ഷം കഠിനതടവ്.മാനന്തവാടി വള്ളിയൂര്‍ക്കാവ് കണ്ണിവയല്‍ നടവയല്‍ കോളനിയിലെ ഇ കെ വിനീത് (43)നെയാണ് കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എം വി രാജകുമാര രണ്ട് കേസുകളിലായി വിവിധ വകുപ്പു
കളില്‍ 27 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചത്.2020 ആഗസ്റ്റി
ലാണ് കേസിനാസ്പദമായ സംഭവം.
പോക്‌സോ കേസുകളില്‍ അപൂര്‍വ്വ
മായാണ് നീണ്ടവര്‍ഷങ്ങളുടെശിക്ഷ വിധിക്കുന്നത്.പ്രോസിക്യുഷന് വേ ണ്ടിപബ്‌ളിക് പ്രോസിക്യുട്ടര്‍ എം ജി സിന്ധു ഹാജരായി.മാനന്തവാടി എസ് എച്ച് ഒ എം എം അബ്ദുള്‍ കരീം, എസ് ഐ ബിജു ആന്റണി, എ എസ് ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.





Leave a Reply