ഇ-ശ്രം പോര്‍ട്ടലിൽ രജിസ്‌ട്രേഷന്‍ ചെയ്യാം
അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന മോട്ടോര്‍ തൊഴിലാളികളുടെ വിവരങ്ങള്‍ ഇ – ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നു. ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണും ബാങ്ക് അക്കൗണ്ടും ഇ – ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഉണ്ടായിരിക്കണം. ആദായ നികുതി അടയ്ക്കാത്തവരും ഇ. പി.എഫ്, ഇ.എസ്.ഐ യില്‍ അംഗങ്ങള്‍ അല്ലാത്തവരുമായ തൊഴിലാളിക ളെയാണ് ചേര്‍ക്കുക. 16 നും 59 നും ഇടയില്‍ പ്രായമുള്ള അര്‍ഹതപ്പെട്ട എല്ലാ മോട്ടോര്‍ തൊഴിലാളികളും ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇ – ശ്രം പോര്‍ട്ടലായ www.eshram.gov.in വഴി കോമണ്‍ സര്‍വീസ് സെന്റര്‍ / അക്ഷയ കേന്ദ്രം എന്നിവ വഴിയോ മോട്ടോര്‍ തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
Leave a Reply