August 6, 2026

സ്കൂൾ- കോളേജ് വിദ്യാർഥികൾക്ക് യാത്രാ പാസ് ഉടൻ അനുവദിക്കണം- കാംപസ് ഫ്രണ്ട്

0
IMG_20211109_111127.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ : കോവിഡ് പ്രതിസന്ധികൾക്ക് ശേഷം സ്കൂളുകളും കോളേജുകളും തുറന്നു പ്രവർത്തനമാരംഭിച്ചതിനാൽ വിദ്യാർഥികൾക്കുള്ള യാത്രാ പാസുകൾ ഉടൻ അനുവദിക്കണമെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ്‌ അജ്നാസ് പി കെ.
അവസാന വർഷ വിദ്യാർഥികൾക്കുള്ള ക്ലാസുകൾ ആരംഭിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടെങ്കിലും അവർക്കും അത് പോലെ ഈ മാസം തുടക്കത്തിൽ ക്ലാസ് തുടങ്ങിയവർക്കും ഇത് വരെ പാസ്സ് അനുവദിച്ചിട്ടില്ല.അത് കൊണ്ട് തന്നെ കണ്ടക്ടർമാരുടെ ചോദ്യം ചെയ്യലുകൾക്ക് വിദ്യാർഥികൾ നിത്യേന വിധേയരാവുകയാണ്..ചില വിദ്യാർഥികളുടെ അടുത്ത് അവർ പഠിക്കുന്ന സ്ഥാപനങ്ങളിലെ അധികാരികൾ അനുവദിച്ച പാസ്സ് ഉണ്ടെങ്കിലും ചില കണ്ടക്ടർമാർ അത് അനുവദിക്കുന്നുമില്ല. അതിനാൽ പ്രൈവറ്റ് ബസുകളിലും, കെ എസ് ആർ ടി സി യിലും ഉടൻ തന്നെ പാസ് അനുവദിക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകൾ ആർ ടി ഒ  യുടെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്ന് അജ്നാസ് കൂട്ടിച്ചേർത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *