സംരംഭകത്വ പരിശീലനം

അമ്പലവയൽ-വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ SCSP പദ്ധതി പ്രകാരം പട്ടിക ജാതിയിൽപെട്ട കർഷകരുടെ നൈപുണ്യ വികസനത്തിനായി “മത്സ്യ സംസ്കരണത്തിലെ സംരംഭകത്വ പരിശീലനം” എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഈ പരിപാടി വ്യാഴം,വെള്ളി എന്നീ തീയതികളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 4 മണി വരെ അമ്പലവയൽ കെ വി കെ ട്രെയിനിങ് ഹാളിൽ വച്ച് നടത്തുന്നതാണ്. പരിപാടിയിൽ പങ്കെടുക്കുന്നവർ നിർബന്ധമായും ആധാർ കാർഡിന്റെ കോപ്പിയും, ജാതി തെളിയിക്കുന്ന രേഖയും കൊണ്ടുവരേണ്ടതാണ്. പരിശീലനാർത്ഥികൾക്ക് ഭക്ഷണവും ദിവസബത്തയും നൽകുന്നതായിരിക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കർഷകർ 8590543454 എന്ന നമ്പറിൽ വാട്സ്ആപ്പ് സന്ദേശം അയച്ചു രജിസ്റ്റർ ചെയ്യണം



Leave a Reply