വയനാട്ടിലെ റേഷൻ കടകളിൽ കുത്തരി വിതരണം ചെയ്യണം :പട്ടിക ജാതി മോർച്ച

കൽപ്പറ്റ : കേരളത്തിൽ വയനാട് ഒഴികെയുള്ള റേഷൻ കടകളിൽ വഴി വിതരണം ചെയ്യുന്ന അരി കുത്തരി വിതരണം ചെയ്യണമെന്ന് പട്ടിക ജാതിമോർച്ച വയനാട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു, വയനാട് ജനതയോട് തികച്ചും അവഗണയാണ് കാണിച്ചുകൊണ്ടിരിക്കുന്നത് കേരളത്തിൽ നിന്നും വയനാടിനെ വേർതിരിച്ചു കാണുന്നത് വയനാട് ജില്ലയിലെ ജനങ്ങളോട് കാണിക്കുന്ന കൊടും വഞ്ചന ആണ് പിന്നോക്ക ജില്ല എന്നത് എന്തും സഹിക്കാനുള്ള മാർഗമായി സർക്കാർ കാണരുത്. വരും ദിവസങ്ങളിൽ ഈ വിഷയം ഉയത്തിപിടിച്ചു ശക്തമായ സമര പോരാട്ടങ്ങൾക്കു പട്ടികജാതി മോർച്ച നേതൃത്വം നൽകും പട്ടികജാതി മോർച്ച ജില്ല പ്രസിഡന്റ് ഷിനോജ് കെ ആർ ആദ്യക്ഷത വഹിച്ചു, ബിജെപി ജില്ല വൈസ് പ്രസിഡന്റ് എം ശാന്തകുമാരി ടീച്ചർ യോഗം ഉത്ഘാടനം ചെയ്തു, വൈസ് പ്രസിഡന്റ് ശിവദാസൻ വിനായക, ബിനീഷ് കുമാർ, പ്രശോബ്, സന്ധ്യ, ഷിജില, പ്രദീപ്, രവി എന്നിവർ പങ്കെടുത്തു



Leave a Reply