May 14, 2026

എം ഡി ഡി റ്റി ടീം പാടശേഖരങ്ങൾ സന്ദർശിച്ചു

0
IMG_20211110_075432.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ബ്ലോക്കിലെ തിരുനെല്ലി മാനന്തവാടി എന്നീ കൃഷിഭവനുകളിലെ വള്ളിയൂർക്കാവ്, നെല്ലിയാട്ട്, മൂർത്തി മൂല,തശിലേരി എന്നീ പാടശേഖരങ്ങളിൽ നെൽകൃഷിക്ക് ഉണ്ടായിട്ടുള്ള രോഗ കീടബാധകൾ കൃഷി ഡപ്യൂട്ടി ഡയറക്ടർ .ജി. മുരളീധരമേനോൻ്റെ നേതൃത്വത്തിൽ മൾട്ടി ഡിസ്പ്ലിനറി ഡിസ്ട്രിക്ട് ടീം പരിശോധന നടത്തി. സംഘത്തിൽ മാനന്തവാടി കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ രാമുണ്ണി കെ കെ അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റൻ്റ് പ്രൊഫസർമാരായ ഡോ.വി.പി ,ഡോ .ജൂലി, ഐ എലിസബത്ത്, കൃഷിഭവൻ ഉദ്യോഗസ്ഥർ, അനുശ്രീ മോഹൻ ,ഇന്ദുലേഖ എന്നിവരും ഉണ്ടായിരുന്നു. പാടശേഖരങ്ങളിലെ കർഷകർക്ക് രോഗ കീടബാധക്കുള്ള മുൻകരുതൽ നടപടികളും നിയന്ത്രണ മാർഗങ്ങളും സംഘം വിശദീകരിച്ചു നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *