April 23, 2024

അസാപ്: നൈപുണ്യ വികസന കോഴ്‌സുകൾ ആരംഭിക്കുന്നു

0
Img 20211110 173735.jpg
സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് ഉദ്യോഗാർഥികൾക്കും, വിദ്യാർത്ഥികൾക്കുമായി തൊഴിൽ സാധ്യതയേറെയുള്ള നൈപുണ്യ വികസന കോഴ്‌സുകൾ ആരംഭിക്കുന്നു. പൂർണമായും ഓൺലൈനായാണ് കോഴ്സുകൾ നടക്കുക. ഐ.ഐ.ടി പാലക്കാടിന്റെ സർട്ടിഫിക്കേറ്റോടു കൂടി നടത്തുന്ന ബിസിനസ്‌ അനലിറ്റിക്സ് കോഴ്സിന് ഡിഗ്രി ലെവലിൽ കണക്ക് വിഷയമായി പഠിച്ചവർക്ക് അപേക്ഷിക്കാം. ഡിജിപെർഫോം സർട്ടിഫൈഡ് ഓൺലൈൻ മാർക്കറ്റിംഗ് പ്രാക്ടീഷനെർ കോഴ്സിന് ബിരുദധാരികൾക്കും, അവസാന വർഷ ബിരുദ പഠനം നടത്തുന്നവർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഐ.ടി മേഖലയിലെ പ്രൊഫഷണൽസിനും വിദ്യാർഥികൾക്കുമായി സോഫ്റ്റ്‌വെയറുകളുടെ വിശ്വാസ്യത, ഉപയോഗക്ഷമത, കൃത്യത തുടങ്ങിയവ പരിശോധിക്കുന്ന സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ് കോഴ്സുകളും ആരംഭിക്കുന്നുണ്ട്.
ഓട്ടോഡെസ്‌ക് ബി.ഐ.എം ഫോർ ആർക്കിടെക്ച്ചർ ഡിസൈൻ ഡെവലപ്മെൻ്റ് എന്ന 45 മണിക്കൂർ കോഴ്സിൽ സിവിൽ എഞ്ചിനീറിംഗ്, ആർക്കിടെക്ടർ, ഇന്റീരിയർ ഡിസൈനിംഗ് എന്നിവയിലെ ബിരുദ/ ഡിപ്ലോമ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 2019, 2020, 2021, 2022 വർഷങ്ങളിൽ ബി.ടെക്/എം.ടെക്/ ബി.സി.എ/ എം.സി.എ/ ബി.എസ്.സി/ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് പൂർത്തിയാക്കുന്നവർക്ക് സൈബർ സെക്യൂരിറ്റി ഓപ്പറേഷൻസ് സെൻ്റർ അനലിസ്റ്റ് കോഴ്സിലേക്കും അപേക്ഷിക്കാവുന്നതാണ്. കോഴ്സുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി www.asapkerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ, 9447425521, 8921296469, 9746885505 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *